ഇടുക്കി : അയർലൻഡ് സർക്കാരിന്റെ ആറരക്കോടി രൂപയുടെ ഫെലോഷിപ്പ് ബൈസൺവാലി സ്വദേശിക്ക്. ബൈസൺവാലി വടക്കേടത്ത് രവീന്ദ്രൻ-അംബിക ദമ്പതികളുടെ മകനായ ഡോ. വി.ആർ.ആനന്ദിനാണ് യുവ ഗവേഷകർക്കുള്ള പാത്ത്വേ ഫെലോഷിപ് ലഭിച്ചത്.
കാൻസർ രോഗ നിർണയത്തിനുള്ള അതിനൂതന ഫോട്ടോണിക്സ് സെൻസറുകൾ വികസിപ്പിക്കുന്നതിനാണ് ഫെലോഷിപ് ലഭിച്ചത്. ഈ ഫെലോഷിപ് ലഭിക്കുന്ന ആദ്യ മലയാളിയാണ് ഡോ. വി.ആർ.ആനന്ദ്.
രാജകുമാരി എൻഎസ്എസ് കോളജിൽനിന്ന് ഇലക്ട്രോണിക്സിൽ ബിരുദവും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് ഇലക്ട്രോണിക് സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയ ആനന്ദിന് കെഎസ്‌സിഎസ്‌ടിഇ റിസർച് ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.
കേരള സർവകലാശാലയിൽ ഫിസിക്സ് വിഭാഗത്തിൽ ഗവേഷണ വിദ്യാർഥിനിയായ മലപ്പുറം വണ്ടൂർ ആനന്ദ സൗധത്തിൽ അഞ്ജനയാണ് ഭാര്യ.
ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനിലെ ഫോട്ടോണിക് റിസർച് സെൻ്ററിലും (പിആർസി), നാനോ റിസർച് സെന്ററിലുമായാണ് (എൻആർസി) ഗവേഷണം.
Summary:
Dr. V.R. Anand, a native of Bisonvalley in Kerala, has been awarded the prestigious “Pathway Fellowship” for young researchers by the Government of Ireland. The fellowship, worth approximately ₹6.5 crore, is a significant recognition of his contributions to research. He is the son of Ravindran and Ambika from Vadakkedath, Bisonvalley.