മുൻ എംഎൽഎ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു

മുൻ എംഎൽഎ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു

ആലപ്പുഴ: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു. 88 വയസ്സായിരുന്നു.

ബുധനാഴ്ച രാത്രി ഒൻപതു മണിയോടെ ആലപ്പുഴ കോൺവെന്റ് ജംക്‌ഷനിലെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. 1996 നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളം മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെ തോൽപ്പിച്ച ആളാണ് പി.ജെ. ഫ്രാൻസിസ്.

മാരാരിക്കുളം തെക്ക് പൊള്ളേത്തൈ പള്ളിക്കത്തൈയിൽ ജുസിഞ്ഞിന്റെയും റബേക്കയുടെയും മകനായി 1937ലാണ് പി.ജെ. ഫ്രാൻസിസ് ജനിച്ചത്.

മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദനെ തോൽപിച്ച പി.ജെ. ഫ്രാൻസിസ് അരൂരിൽ കെ.ആർ. ഗൗരിയമ്മയുടെ എതിർ സ്ഥാനാർത്ഥിയായിരുന്നു.

ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ കെ.ആർ. ഗൗരിയമ്മയെ നേരിടാൻ അരൂർ മണ്ഡലത്തിലേക്കായിരുന്നു പാർട്ടി നിർദേശം നൽകിയിരിക്കുന്നത്.

അരൂരിൽ 1987ലാണ് പി.ജെ. ഫ്രാൻസിസിന്റെ കന്നി മൽസരം. രണ്ടാം വട്ടവും ഗൗരിയമ്മയ്ക്കെതിരെ മൽസരിച്ചു തോറ്റു. മൂന്നാംവട്ടം വി.എസ്. അച്യുതാനന്ദനെതിരെ മാരാരിക്കുളത്ത് മത്സരിച്ചു.

എ.കെ. ആന്റണിയുടെ നിർദേശ പ്രകാരമായിരുന്നു മത്സര രംഗത്തിനിറങ്ങിയത്.

തരൂരിനെ നിലമ്പൂരിൽ അടുപ്പിക്കാതെ കോൺ​ഗ്രസ്

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏതാണ്ട് മുഴുവൻ കോൺഗ്രസ് നേതാക്കളും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിന് എത്തിയപ്പോൾ, പ്രവർത്തകസമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ അസാന്നിധ്യം ചർച്ചയാകുന്നു.

സംസ്ഥാന കോൺഗ്രസിലെ താരമുഖമായ ശശി തരൂർ ഒരിക്കൽ പോലും നിലമ്പൂരിൽ പ്രചാരണത്തിന് എത്തിയിരുന്നില്ല.

തരൂരിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ‘ശശി തരൂർ നിലമ്പൂരിൽ വന്നില്ല’ എന്നുമാത്രമായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്.

നിലമ്പൂരിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വന്ന മെയ് 26 മുതൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ജൂൺ 17 വരെയുള്ള,

22 ദിവസമായി നടന്ന ആവേശകരമായ പ്രചാരണത്തിന്റെ ഭാഗമാകാൻ ശശി തരൂരിനെ കോൺഗ്രസ് സംസ്ഥാന നേതൃത്വമോ, ദേശീയ നേതൃത്വമോ സമീപിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം.

വി സാജനും ഭരണാനുകൂല സംഘടനയും തമ്മിൽ പോര്

തിരുവനന്തപുരം: സംസ്ഥാന ട്രഷറി ഡയറക്ടർ വി സാജനും ഭരണാനുകൂല സംഘടനയും തമ്മിൽ തർക്കങ്ങൾ രൂക്ഷമെന്ന് ആക്ഷേപം. പ്രതിപക്ഷ സംഘടനയായ കേരള എൻജിഒ അസോസിയേഷനാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഇതുമൂലം ജീവനക്കാർക്ക് ലഭിക്കേണ്ട പ്രമോഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ മുടങ്ങി കിടക്കുകയാണ് എന്നാണ് ഇവർ ഉയർത്തുന്ന പരാതി.

ജൂനിയർ സൂപ്രണ്ട്, സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റ്, സീനിയർ ഗ്രേഡ് അസിസ്റ്റന്റ്, സബ് ട്രഷറി ഓഫീസർ തുടങ്ങിയ തസ്തികകളിൽ 200 ലധികം ജീവനക്കാർക്ക് ഇതേതുടർന്ന് പ്രമോഷൻ ലഭിച്ചിട്ടില്ല. ഡ്യൂ ആയി രണ്ട് മാസം കഴിഞ്ഞും ഉത്തരവ് ഇറങ്ങാത്ത അവസ്ഥയാണ്.

2025 ഏപ്രിൽ, മെയ് മാസങ്ങളിൽ സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഒഴിവുകളിലേക്കാണ് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നടത്തേണ്ടത്.

എന്നാൽ ഭരണാനുകൂല സംഘടനയുടെ നിർദ്ദേശം ഡയറക്ടർ അംഗീകരിക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് പ്രഥാന കാരണം എന്നാണ് വിവരം. പ്രമോഷൻ അട്ടിമറിക്കനുള്ള ഒത്തുകളിയാണോ നടക്കുന്നതെന്നും പ്രതിപക്ഷ സംഘടനകൾ സംശയിക്കുന്നുണ്ട്.

Summary: Senior Congress leader and former MLA P.J. Francis passed away at the age of 88. He died at his residence near Convent Junction in Alappuzha around 9 PM on Wednesday night.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം സിക്കിമിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു....

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്….

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്…. പലിശക്കാർക്കെതിരെ ഓപ്പറേഷൻ...

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി ക്രിക്കറ്റിന്റെ രാജകുമാരനും ബോളിവുഡിന്റെ റാണിയും – വിരാട്...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

Related Articles

Popular Categories

spot_imgspot_img