കണ്ണൂരിൽ അഞ്ചു വയസുകാരന് പേവിഷബാധ

കണ്ണൂരിൽ അഞ്ചു വയസുകാരന് പേവിഷബാധ

കണ്ണൂർ: കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചു വയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകനാണ് രോ​ഗം സ്ഥിരീകരിച്ചത്.

നായ കടിച്ചതിനെ തുടർന്ന് റാബിസ് വാക്സിനെടുത്തെങ്കിലും കുട്ടിയ്ക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മെയ് 31 നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. പയ്യാമ്പലം എസ്. എൻ പാർക്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കുട്ടിയുടെ കണ്ണിനും കാലിനും ആണ് കടിയേറ്റത്.

കണ്ണിലേറ്റ മുറിവാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കാൻ കാരണമായത്. സ്ഥിതി അതീവ ​ഗുരുതരാവസ്ഥയിലായ കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്.

കണ്ണൂർ ​ന​ഗരത്തിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം

കണ്ണൂർ ​ന​ഗരത്തിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ 70 ഓളം പേർക്ക് ആണ് നായകളുടെ കടിയേറ്റത്. നായ്ക്കളിൽ ഒന്നിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ന​ഗരത്തിൽ എട്ട് മണിക്കൂർ നേരം കൊണ്ടാണ് തെരുവുനായ ഇത്രയധികം ആളുകളെ കടിച്ചത്.

പരിക്കേറ്റവരിൽ നാല് പേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ മുതൽ പ്രദേശവാസികളെ ഓടി നടന്ന് ആക്രമിച്ച തെരുവുനായയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കടിയേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. സ്ഥലത്ത് വേറെയും നായ്ക്കളുണ്ടോ എന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

നടന്നുപോയവർ, ബസ് കാത്തു നിന്നവർ തുടങ്ങി പരിസരത്ത് ഉണ്ടായിരുന്നവരെയൊക്കെ നായ കടിച്ചിരുന്നു.

എസ്ബിഐ പരിസരം, പ്രഭാത് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിയ ആളുകളെ തെരുവുനായ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു.

നവംബറിലും റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാനസംഭവം ഉണ്ടായിരുന്നു. അന്ന് യാത്രക്കാരായ 18 പേർക്കായിരുന്നു നായയുടെ കടിയേറ്റത്.

തെരുവുനായ്ക്കളുടെ വന്ധ്യംകരണം, ഷെൽറ്റർ ഹോം എന്നിവയുടെ ചുമതലയെ ചൊല്ലി ജില്ലാ പഞ്ചായത്തും കോർപ്പറേഷനും തമ്മിലുള്ള തർക്കം തുടരുമ്പോഴാണ് നഗരത്തിലെ ആവർത്തിച്ചുള്ള ആക്രമണം ഉണ്ടാകുന്നത്.

നായ കടിച്ചാൽ പ്രഥമശുശ്രൂഷ പ്രധാനം

നായയുടെ കടിയേറ്റാൽ കൃത്യസമയത്ത് നിർദേശിക്കപ്പെട്ട ഷെഡ്യൂൾപ്രകാരം എടുക്കുന്ന ആന്റി റാബീസ്‌ വാക്‌സിന് പേവിഷബാധയെ 100 ശതമാനം പ്രതിരോധിക്കാൻ ഫലപ്രാപ്തിയുണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളിൽനിന്ന്‌ കടിയോ മാന്തോ ഏറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷയ്ക്കും വാക്‌സിനോളം തന്നെ പ്രസക്തിയുണ്ട്.

അതിനാൽ മൃഗങ്ങളിൽനിന്ന്‌ കടിയോ പോറലോ ഏൽക്കുകയോ ഉമിനീർ മുറിവിൽ പുരളുകയോ ചെയ്താൽ മുറിവേറ്റ ഭാഗം നന്നായി സോപ്പിട്ട് കഴുകി വൃത്തിയാക്കണം.

പൈപ്പിൽ നിന്ന്‌ വെള്ളം മുറിവിൽ നേരിട്ട് പതിപ്പിച്ച് ശേഷം സോപ്പ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് 10–- -15 മിനിറ്റെങ്കിലും സമയമെടുത്ത് കഴുകണം.

മുറിവിൽ പുരണ്ട ഉമിനീരിൽ മറഞ്ഞിരിക്കുന്ന അതിസൂക്ഷ്മ വൈറസുകളെ നിർവീര്യമാക്കാനായാണ് ഇങ്ങനെ ചെയ്യുന്നത്.

റാബീസ് വൈറസിന്റെ പുറത്തുള്ള കൊഴുപ്പ് തന്മാത്രകൾ ചേർന്ന ഇരട്ട ആവരണത്തെ അലിയിപ്പിച്ച് കളഞ്ഞ ശേഷം മുറിവിൽ നിക്ഷേപിക്കപ്പെട്ട 90–– 95 ശതമാനത്തോളം വൈറസുകളെ നിർവീര്യമാക്കാനുള്ള ശേഷി സോപ്പിനുണ്ട്‌.

മുതിർന്ന ഒരാളെ പട്ടി കടിക്കുന്നത് മിക്കപ്പോഴും കാലിലോ ശരീരത്തിന്റെ താഴെ ഭാഗങ്ങളിലോ ആകും.

എന്നാൽ, ഉയരം കുറവായതിനാൽ കുട്ടികളുടെ തലയിലോ കഴുത്തിലോ മുഖത്തോ ഒക്കെ പെട്ടെന്ന് കടിയേൽനുള്ള സാധ്യതയുണ്ട്.

Summary : A 5-year-old boy in Kannur has been diagnosed with rabies after being bitten by a stray dog. The child is the son of a couple from Tamil Nadu.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്….

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്…. പലിശക്കാർക്കെതിരെ ഓപ്പറേഷൻ...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം സിക്കിമിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു....

Related Articles

Popular Categories

spot_imgspot_img