അനാശാസ്യ കേന്ദ്രം നടത്തിയത് പൊലീസുകാർ തന്നെ
കോഴിക്കോട്∙ മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്‌സ് റാക്കറ്റ് കേസിൽ നിർണ്ണായകമായ പുതിയ വിവരങ്ങൾ പുറത്ത്. ആ അനാശാസ്യ കേന്ദ്രം നടത്തിയത് പൊലീസുകാർ തന്നെയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.
കേസിൽ പ്രതിചേർത്ത പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് അനാശാസ്യ കേന്ദ്രം നടത്തിപ്പുകാർ.
കേസിലെ പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രമാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്ലാറ്റിൽ എത്തിയിരുന്നതായും ഇരുവരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ എത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
പോലീസുകാർക്കിടയിൽ ഇത്തരത്തിലൊരു നെറ്റ് വർക്കുണ്ടോ
മാസങ്ങൾക്ക് മുമ്പ് കൊച്ചിയിലും പോലീസുകാർ ഇത്തരത്തിൽ സമാന കേസിൽ കുടുങ്ങിയിരുന്നു. പോലീസുകാർക്കിടയിൽ ഇത്തരത്തിലൊരു നെറ്റ് വർക്കുണ്ടോ എന്നും അന്വേഷണ സംഘം സംശയക്കുന്നുണ്ട്.
സംഭവത്തിൽ പ്രതിചേർത്ത പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് കേന്ദ്രത്തിൻറെ യഥാർഥ നടത്തിപ്പുകാരാണെന്ന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്.
കേസിലെ പ്രതിയായ ബിന്ദു കേന്ദ്രത്തിന്റെ മാനേജറും കാഷ്യറും മാത്രമാണെന്നും അന്വേഷണ സംഘം പറയുന്നു. ഷൈജിത്തിനും സനിത്തിനുമായി അന്വേഷണം തുടരുകയാണ്.
പ്രതികളുടെ മൊബൈൽ ഫോൺ ഇന്നലെ പ്രവർത്തിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായിരുന്നു. സൈബർ പൊലീസിന്റെ സഹകരണത്തോടെയാണ് ഇവർക്കായുളള അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്.
ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്ലാറ്റിൽ എത്തിയിരുന്നതായും ഇരുവരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ദിവസം ഒരു ലക്ഷം രൂപയോളമായിരുന്നു വരുമാനം
ദിവസം ഒരു ലക്ഷം രൂപയോളമായിരുന്നു റാക്കറ്റിൻറെ വരുമാനം. ഇതിൽ നല്ലൊരു പങ്കും പൊലീസുകാർക്കാണ് എത്തിയിരുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പൊലീസ് പ്രതികളുടെ വീടുകളിൽ എത്തി ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിച്ചിരുന്നു.
അതേസമയം, കേസിൽ പ്രതി ചേർത്ത് ദിവസങ്ങളായിട്ടും ഷൈജിത്തിനെയും സനിത്തിനെയും പൊലീസ് പിടികൂടാൻ തയാറാകുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. മുൻകൂർ ജാമ്യം തേടാനുള്ള നീക്കത്തിലാണ് പ്രതികളെന്നും സൂചനയുണ്ട്.
Also Read:എയർ ഇന്ത്യക്ക് മുപ്പതിലേറെ ഡ്രീംലൈനറുകൾ…ഇനി പറക്കും മുമ്പ് അടിമുടി പരിശോധന
അനാശാസ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് പ്രതികൾ നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥാപനങ്ങളോ നിക്ഷേപങ്ങളോ നടത്തിയിട്ടുണ്ടോ എന്ന വിവരവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ബിന്ദു ഉൾപ്പടെ കേന്ദ്രത്തിലെ മൂന്നുപേരെയും ഇടപാടിനെത്തിയ 2 പേരെയും മറ്റു 4 സ്ത്രീകളെയും ഒരുമിച്ചു ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കുറെ ഏറെ വിവരങ്ങൾ പുറത്തുവന്നത്. നടത്തിപ്പിൻറെ രീതികളും പൊലീസുകാരുടെ ബന്ധവും യുവതികൾ വെളിപ്പെടുത്തി.
2020 ലാണ് ബിന്ദുവുമായി വിവാദ പൊലീസുകാരൻ അടുപ്പം സ്ഥാപിക്കുന്നത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരൻ മറ്റൊരു കേസിന്റെ പരിശോധനയ്ക്കു പോയപ്പോഴാണ് ബിന്ദുവിനെ പരിചയപ്പെട്ടത്.
പിന്നീട് ഫോൺ നമ്പർ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. മെഡിക്കൽ കോളജിൽ നിന്ന് ഈ പൊലീസുകാരൻ പിന്നീട് വിജിലൻസിൽ എത്തുകയായിരുന്നു.
മെഡിക്കൽ കോളജിൽ പുതിയ ഇൻസ്പെക്ടർ ചുമതലയെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽനിന്നു മാറ്റുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
കൊച്ചിയിൽ സ്പായുടെ മറവിൽ നടത്തിയ അനാശാസ്യ കേന്ദ്ര നടത്തിപ്പുകാരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ 2024 ഡിസംബറിൽ പിടിയലായിരുന്നു.
കൊച്ചി ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ രമേശൻ, പാലാരിവട്ടം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ബ്രിജേഷ് എന്നിവരാണ് പിടിയിലായത്.
ഇരുവർക്കും അനാശാസ്യ കേന്ദ്രത്തിന്റെ ലാഭ വിഹിതമായി ലക്ഷങ്ങൾ ലഭിച്ചിരുന്നു എന്ന് തെളിഞ്ഞിരുന്നു. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥരുടെ ബിനാമികളായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്.
ഈ സംഭവവുമായി മലാപ്പറമ്പ് കേസിന് ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ENGLISH SUMMARY:
In the Malaparamba sex racket case, new information reveals that police officers themselves ran the prostitution ring. Two police drivers, Senior CPO Shaijith from Perumanna and CPO Sanith from Kunnamangalam, have been implicated in the case.