web analytics

യുകെയിൽ വേനലവധിയ്ക്ക് കുട്ടികൾക്ക് സൗജന്യ ബസ് യാത്ര…! ഈ അവസരം കളയരുത്

വെസ്റ്റ് ഇംഗ്ലണ്ടിൽ വേനലവധിക്കാലത്ത് ബസുകളിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്രക്ക് അനുമതി. ഇത് 15000 വിദ്യാർഥികൾക്ക് പ്രയോജനപ്പെടും. ഈ സമയത്ത് ബസ് പാസോ രജിസ്‌ട്രേഷനോ ഇല്ലാതെ സൗജന്യമായി യാത്ര ചെയ്യാം.

ജീവിതച്ചെലവ് ലഘൂകരിക്കുന്നതിനും പൊതുഗതാഗതത്തെക്കുറിച്ച് ആളുകൾ ചിന്തിക്കുന്നതിനുമാണ് ഈ നീക്കം. ജീവിതച്ചെലവിനായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ ചെലവ് ലഘൂകരിക്കാം എന്നതിന് പുറമെ കുട്ടികളുടെ കൂടെ മാതാപിതാക്കളും ബസുകളിലേക്ക് എത്തും എന്നതും പദ്ധതി നടപ്പാക്കാൻ കാരണമായി.

മേഖലയിലെ പൊതുഗതാഗതം പര്യവേഷണം ചെയ്യാൻ വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിന് 752 മില്യൺ പൗണ്ട് സർക്കാർ ധനസഹായം അനുവദിച്ചേക്കും. ജൂലൈ 19 നാണ് സ്‌കൂൾ അവധി ആരംഭിക്കുക. സെപ്റ്റംബർ അഞ്ച് വരെ ഓഫർ വിദ്യാർഥികൾക്ക് ലഭിക്കും.

തീർഥാടകരല്ലാതെ ഈച്ച പോലും മക്കയിൽ പ്രവേശിക്കില്ല; സൈന്യത്തിന്റെ നേതൃത്വത്തിൽ ആദ്യ ഹജ്ജ് നടത്തി സൗദി

പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിൽ ഹജ്ജ് കർമം നടത്തി സൗദി അറേബ്യ. ഇത്തവണ തീർഥാടകരല്ലാതെ മറ്റാരും മക്കയിലും പ്രദേശത്തും പ്രവേശിക്കാതെ പഴുതടച്ച നിയന്ത്രണങ്ങളാണ് സൗദി സർക്കാർ ഒരുക്കിയത്.

അനധികൃതമായി ആളുകൾ പ്രദേശത്തേക്ക് എത്താത്തതിനാൽ തന്നെ അത്യാഹിതങ്ങളും ഏറെ കുറവായിരുന്നു. അനുമതി ലഭിച്ചവരിൽ അധികം ആളുകൾ പ്രദേശത്തേക്ക് എത്തുന്നത് മുൻകാലങ്ങളിൽ പതിവായിരുന്നു.

ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭിക്കാതെ വന്നാൽ കടുത്ത ചൂടിൽ ആരോഗ്യം നശിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ മക്കയിലേക്ക് അനധികൃതമായി എത്തിയ എല്ലാ വാഹനങ്ങളും ഇത്തവണ ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷിച്ച് സൈന്യം കസ്റ്റഡിയിലെടുത്തു. ഇതോടെ തിരക്ക് നന്നേ കുറയ്ക്കാനായി.

തിരക്ക് കുറഞ്ഞത് തീർഥാടകർക്ക് ഏറെ ഗുണം ചെയ്തു. വളണ്ടിയർമാരുടെ സേവനങ്ങൾ എല്ലാവർക്കും ലഭിച്ചതിനാൽ വഴിതെറ്റി തീർഥാടകർ അലയുന്ന പ്രതിസന്ധികൾ ഉണ്ടായില്ല.

17 ലക്ഷം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇത്തവണ ഹജ്ജിനായി സൗദിയിലെത്തിയത്. അറഫാ സംഗമത്തിൽ ലോകമെമ്പാടുമുള്ള തീർഥാടകർ ഒന്നിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.

മുൻ വർഷം അറഫാ ദിനത്തിൽ സൂര്യാഘാതമേറ്റ് 1000 ൽ അധികം തീർഥാടകരാണ് മരണപ്പെട്ടത്. ഇത്തവണ കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയതുവഴി അത്യാഹിതങ്ങൾ കുറയ്ക്കാനായി. വഴിതെറ്റുന്നവരെ കണ്ടെത്താനുൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഇത്തവണ സജ്ജീകരിച്ചിരുന്നു.

ഒന്നേകാൽ ലക്ഷത്തിലേറെ സൈനികരാണ് ഹജ്ജ് നടത്തിപ്പിനായി പ്രവർത്തിച്ചത്. 900 ആംബുലൻസുകൾ 13 എയർ ആംബുലൻസുകൾ,10,000 ആരോഗ്യ പ്രവർത്തകർ. വഴിനീളെ സൈന്യം നിരന്നു നിന്നിരുന്നു.

വിസിറ്റിങ് വിസക്കാർ അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കാനായെന്നാണ് സൗദി സർക്കാരിന്റെ അവകാശവാദം. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ ഇന്ത്യിൽ നിന്നും തീർഥാടകരുടെ സഹായത്തിന് എത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് തിരുവനന്തപുരം: അമീബിക്...

വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞേക്കും

വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞേക്കും കോട്ടയം: വില കൂടിയ വെളിച്ചെണ്ണ, അരി, മുളക്...

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു. ഇടുക്കി എഴുകുംവയലിൻ...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

Related Articles

Popular Categories

spot_imgspot_img