കൊച്ചി: നാളെ മുതൽ 16 വരെ ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന CAVA U19 പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളിയായ ആദികൃഷ്ണയും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 12 പ്രതിഭാധനരായ കളിക്കാരുടെ ടീമിലാണ് എറണാകുളം വടക്കന്‍ പറവൂര്‍, വാവക്കാട്, നെടിയാറ ജീമോന്റെയും പാര്‍വതിയുടെയും മകന്‍ ആദികൃഷ്ണ (17) ഇടം നേടിയത്.
കോട്ടയം വടവാതൂര്‍ ഗിരിദീപം ബത്തനി സ്ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അങ്കിത് കൃഷ്ണ സഹോദരനാണ്.
ചാമ്പ്യൻഷിപ്പിൽ ഇന്ന് ഇറാനെതിരെയും 11 ന് കിർഗിസ്ഥാനെതിരെയും 12 ന് ഉസ്ബെക്കിസ്ഥാൻ-ഒന്നിനും, 14 ന് ഉസ്ബെക്കിസ്ഥാൻ-രണ്ടിനും എതിരെ ഇന്ത്യ കളിക്കും.
ടീം: രജത് സിംഗ്, മഹേന്ദ്ര ധ്രുവെ, ആശിഷ് കുമാർ, സുനിൽ മുവൽ, നന്ദമുടി മൗര്യ, വിഘ്‌നേഷ് ഷൺമുഖൻ, ആദർശ് റായ്, ആദി കൃഷ്ണ നെടിയാറ, കുനാൽ ദാസ്, അഖിലാൻ കാമരാജ്, അലോക് മനോജ് തോഡ്കർ, നിഖിൽ ജാട്ട്.









