ദുബായിൽ സ്‌കൂബ ഡൈവിങ്ങിനിടെ അപകടം; ലയാളി യുവാവ് മരിച്ചു

ദുബായ്: ദുബായിൽ ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് അപകടത്തിൽ മരിച്ചു. തൃശൂർ വേലൂർ സ്വദേശി ഐസക് പോൾ (29) ആണ് മരിച്ചത്.

ബലി പെരുന്നാൾ അവധി ദിനമായിരുന്ന ഇന്നലെ ദുബായ് ജുമൈറ ബീച്ചിൽ സ്‌കൂബ ഡൈവിങ്ങിനിടെ അപകടമുണ്ടാകുകയും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഐസക്കിന്റെ ഭാര്യയും അവരുടെ സഹോദരൻ ഐവിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവർ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസം; കാനഡയിലെ പൗരത്വ നിയമത്തിൽ സുപ്രധാനമായ മാറ്റം

ഒട്ടാവ: കാനഡയിലെ പൗരത്വ നിയമത്തിൽ സുപ്രധാനമായ മാറ്റം നിർദേശിക്കുന്ന പുതിയ ബിൽ കുടിയേറ്റ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് അവതരിപ്പിച്ചു. പുതുതായി അവതരിപ്പിച്ച ഒരു ബിൽ നിയമമായാൽ ആയിരക്കണക്കിന് പ്രവാസികൾക്ക് കനേഡിയൻ പൗരത്വം ലഭിക്കുന്നത് എളുപ്പമാകും.

കാനഡയിൽ കുടിയേറുകയും പിന്നീട് പൗരത്വം ലഭിക്കുകയും ചെയ്തവർക്ക് അവരുടെ മക്കൾക്ക് വംശാവലി അനുസരിച്ചുള്ള പൗരത്വം നൽകുന്ന നൽകുന്ന നിയമനിർമ്മാണമാണ് പുതിയതായി അവതരിപ്പിച്ചത്. ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ നിരവധി കുടിയേറ്റക്കാർ ഈ ബില്ലിനെ സ്വാഗതം ചെയ്തു.

2009-ൽ ആദ്യമായി പൗരത്വ നിയമത്തിൽ അവതരിപ്പിച്ച എഫ്ജിഎൽ പ്രകാരം കനേഡിയൻ പൗരന്മാർക്ക് വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് വംശപരമ്പര പ്രകാരം പൗരത്വം ലഭിച്ചിരുന്നില്ല.

എന്നാൽ നിലവിൽ കാനഡയ്ക്ക് പുറത്ത് ജനിച്ച കുട്ടിക്ക് പൗരത്വം ലഭിക്കണമെങ്കിൽ മാതാപിതാക്കൾ ഒന്നുകിൽ കാനഡയിൽ ജനിച്ചതോ അല്ലെങ്കിൽ ആ കുട്ടിയുടെ ജനനത്തിന് മുമ്പ് പൗരന്മാരോ ആയിരിക്കുകയോ വേണമെന്നായിരുന്നു ഭേദഗതി.

പക്ഷെ കാനഡയ്ക്ക് പുറത്ത് ജനിച്ച കനേഡിയൻ പൗരന്മാരുടെ കുട്ടിക്ക് പൗരത്വം നൽകാൻ കഴിഞ്ഞിരുന്നില്ല. കാനഡയ്ക്ക് പുറത്ത് നിന്ന് ദത്തെടുക്കുന്ന കുട്ടിക്ക് നേരിട്ട് പൗരത്വം നൽകുന്നതിനും വകുപ്പില്ലായിരുന്നു.

വിദേശത്ത് ജനിച്ച വ്യക്തികൾക്ക് വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് ഒന്നാം തലമുറ പരിധി ഏർപ്പെടുത്തിയതിന്റെ ഭാ​ഗമായി, വംശാവലി അനുസരിച്ചുള്ള പൗരന്മാരായ മിക്ക കനേഡിയൻ പൗരന്മാർക്കും കാനഡയ്ക്ക് പുറത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്യുന്ന തങ്ങളുടെ കുട്ടിക്ക് പൗരത്വം കൈമാറാൻ കഴിയില്ലെന്നും നമ്മുടെ രാജ്യത്തെ നിർവചിക്കുന്ന മൂല്യങ്ങളെയും നിലവിലെ ഒന്നാം തലമുറ പൗരത്വ പരിധി പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) പറയുന്നു.

കഴിഞ്ഞ വർഷം കോടതി വിധി പുറപ്പെടുവിച്ചതോടെയാണ് ഈ ഭേദഗതി കൊണ്ടുവന്നത്. ഒന്നാം തലമുറ പരിധി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു.

മുൻ ഇമിഗ്രേഷൻ മന്ത്രിമാർക്ക് മില്ലർ കഴിഞ്ഞ മാർച്ചിൽ ഈ നിയമനിർമ്മാണം അവതരിപ്പിച്ചെങ്കിലും അത് പാസാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ബിൽ വീണ്ടും അവതരിപ്പിച്ചത്.

നിലവിലെ പൗരത്വ നിയമത്തിലെ പ്രശ്നം ബിൽ സി-3 തീർച്ചയായും അഭിസംബോധന ചെയ്യുകയും തിരുത്തുകയും ചെയ്യുന്നുമെന്നും കനേഡിയൻ സർക്കാർ വ്യക്തമാക്കി.

2025 ജൂൺ 5-ന് ബിൽ സി-3 അവതരിപ്പിച്ചു. നിയമമാകാൻ, ബിൽ മൂന്ന് വായനകളിലൂടെ കടന്നുപോകുകയും പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും അനുമതി നേടുകയും വേണം. പൗരത്വ നിയമം ഭേദഗതി ചെയ്യാനുള്ള അവസാന തീയതി നവംബർ 20 ആണ്.

അതിന് മുന്നേ നിയമം ഭേദഗതി ചെയ്തില്ലെങ്കിൽ നിലവിലുള്ള നിയമനിർമ്മാണത്തിലെ ചില ഭാഗങ്ങൾ കോടതി റദ്ദാക്കുകയോ വായിച്ചു കേൾപ്പിക്കുകയോ ചെയ്തേക്കാം.

ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാവുകയും അനുമതി ലഭിക്കുകയും ചെയ്താൽ, ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ ഞങ്ങൾ എത്രയും വേഗം പ്രവർത്തിക്കുമെന്നും ഐആർസിസി വൃത്തങ്ങൾ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് മരിച്ച...

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ...

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ കാലഘട്ടത്തിലാണ്...

താല്‍പര്യമില്ലാതെയാണോ മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത്

താല്‍പര്യമില്ലാതെയാണോ മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത് മലയാള സിനിമയിലെ ഹിറ്റ് സംവിധായകനെന്ന വിശേഷണം സ്വന്തമാക്കിയ...

യു.എസ് പ്രസിഡന്റിന്റെ വിശ്വസ്തൻ കൊല്ലപ്പെട്ടു

യു.എസ് പ്രസിഡന്റിന്റെ വിശ്വസ്തൻ കൊല്ലപ്പെട്ടു വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ വിശ്വസ്തനായ യുവജനസംഘടനാ നേതാവ്...

Related Articles

Popular Categories

spot_imgspot_img