യുഎഇയിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. കാസർകോട് ബദിയടുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും മൈമൂന മൊഗ്രാലിന്റെയും മകൾ മുഹ്സിനയാണ് മരിച്ചത്. 24 വയസ്സായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കുടുംബത്തിനൊപ്പം ദുബൈയിലെ കറാമയിലായിരുന്നു മുഹ്സിന താമസിച്ചിരുന്നത്. മീഞ്ച മിയാപ്പാദവ് മുഹമ്മദ് ഇർഷാദ് ആണ് ഭർത്താവ്. മക്കൾ: അയ്സാൻ, ഇമാദ്.
സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യത; ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട്; മലയോര മേഖലയിൽ കനത്ത നാശനഷ്ടം
സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യത. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്. എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്. വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്. 31 വരെ മഴ തുടരും. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അന്ന് ഓറഞ്ച അലർട്ട് ഉള്ളത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും. കണ്ണൂർ ചെറുപുഴയിൽ കാറ്റിലും മഴയിലും കാലിതൊഴുത്ത് തകർന്നു വീണു ക്ഷീര കർഷകയ്ക്കു പരുക്ക്.
കൂമ്പൻകൂന്നിലെ പുളിയാർമറ്റം സോജിയുടെ ഭാര്യ മേരിക്കാണ് പരുക്കേറ്റത്. പശുവിനെ കറന്നുകൊണ്ടിരിക്കെ തൊഴുത്ത് തകർന്നു വീഴുകയായിരുന്നു. പരുക്കേറ്റ മേരിയെ ചെറുപുഴയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട് മേഞ്ഞ തൊഴുത്ത് പൂർണമായും തകർന്നു.
24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
നാളെ കോഴിക്കോട് വയനാട് ജില്ലകളിൽ മാത്രമാണ് റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ നാലു ജില്ലകളിലും റെഡ് അലർട്ട് ഉണ്ട്.