web analytics

ഓപ്പറേ​ഷ​ൻ സി​ന്ദൂ​ർ; ഇ​ന്ത്യ​ൻ പ്രതിനിധി സം​ഘം നാളെ കുവൈറ്റിലേക്ക്

ന്യൂഡൽഹി: ഓപ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ കു​റി​ച്ച് ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​ന്നതിനായി ഇന്ത്യയിൽ നിന്നുള്ള പ്ര​തി​നി​ധി സം​ഘം നാളെ കുവൈറ്റിൽ എത്തും. പാർലമെന്റ് അംഗം ബൈജയന്ത് ജയ് പാണ്ഡ നയിക്കുന്ന, പാർലമെന്റ് അംഗങ്ങൾ, മുൻ മന്ത്രി, മുൻ വിദേശകാര്യ സെക്രട്ടറി എന്നിവരടങ്ങുന്ന സർവകക്ഷി സംഘമാണ് കുവൈറ്റിലേക്ക് പുറപ്പെടുക.

മെയ് 26 , 27 എന്നി രണ്ടു ദിവസം സംഘം കുവൈറ്റിൽ ഉണ്ടാകും. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഏകീകൃതവും അചഞ്ചലവുമായ നിലപാട് ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയുള്ള നയതന്ത്ര ഇടപെടലിന്റെ ഭാഗമായാണ് നടപടി.

ബൈജയന്ത് ജയ് പാണ്ഡ ലോക്‌സഭാ അംഗം; മുൻ പാർലമെന്റ് അംഗം (രാജ്യസഭ), ഡോ. നിഷികാന്ത് ദുബെ, പാർലമെന്റ് അംഗം (ലോകസഭ), ആശയവിനിമയ, വിവര സാങ്കേതിക സമിതി ചെയർമാൻ. ശ്രീമതി എസ് ഫങ്‌നോൺ കൊന്യാക്, നാഗാലാൻഡിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത. ശ്രീമതി രേഖ ശർമ്മ, പാർലമെന്റ് അംഗം (രാജ്യസഭ), ദേശീയ വനിതാ കമ്മീഷന്റെ മുൻ ദേശീയ ചെയർപേഴ്‌സൺ.

അസദുദ്ദീൻ ഒവൈസി, പാർലമെൻ്റ് അംഗം (ലോക്സഭ), ഓൾ ഇന്ത്യ മജ്‌ലിസ്-പ്രസിഡൻ്റ്., സത്നാം സിംഗ് സന്ധു, പാർലമെന്റ് അംഗം (രാജ്യസഭ), ചണ്ഡീഗഡ് സർവകലാശാല സ്ഥാപക ചാൻസലർ – ഗുലാം നബി ആസാദ്, മുൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി, മുൻ മുഖ്യമന്ത്രി, മുൻ പാർലമെന്റ് അംഗം (രാജ്യസഭ)

ഹർഷ് വർധൻ ശൃംഗ്ല, മുൻ വിദേശകാര്യ സെക്രട്ടറി, യുണൈറ്റഡ് സ്റ്റേറ്റ്സ്, ബംഗ്ലാദേശ്, തായ്‌ലൻഡ് എന്നി രാജ്യങ്ങളിലെ മുൻ സ്ഥാനപതിമാർ തുടങ്ങിയവരാണ് തുടങ്ങിയവർ അടങ്ങിയ സംഘം, കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങൾ, ഉന്നത തല പ്രതിനിധികൾ , എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ജമ്മുവിൽ 37 ടവറുകൾക്ക് കീഴിൽ ഇന്റർനെറ്റ് വിലക്ക്

ഡൽഹി: ജമ്മുവിലെ ദോഡാ മേഖലയിലെ 37 ടവർ ലൊക്കേഷനുകളിൽ താൽക്കാലികമായി ഇന്റർനെറ്റിനു വിലക്കേർപ്പെടുത്തി. ജമ്മു കശ്മീർ പോലീസിന്റെ ശുപാർശ പ്രകാരമാണ് നടപടി.

പൊതു സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് പോലീസിന്റെ വിശദീകരണം. ഈ മാസം 27 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യവിരുദ്ധ ശക്തികൾ ഇൻറർനെറ്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായുള്ള വിവരത്തെ തുടർന്നാണ് നടപടിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതിനിടെ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്കിസ്ഥാൻ സ്വദേശിയെ ഇന്ത്യൻ അതിർത്തി രക്ഷാ സേന വെടിവെച്ചു കൊന്നു. പാക് അതിർത്തിയിൽ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇയാൾ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ തന്നെ ബിഎസ്എഫ് ജവാന്മാർ മുന്നറിയിപ്പ് നൽകിയിരുന്നു. അതിർത്തി കടന്നുവരരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നുഴഞ്ഞുകയറാൻ തന്നെ പാകിസ്ഥാൻ സ്വദേശി ശ്രമിക്കുകയായിരുന്നു.

ഇതോടെയാണ് ബിഎസ്എഫ് വെടിയുതിർത്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. നുഴഞ്ഞുകയറാൻ ശ്രമിച്ചത് പാക്കിസ്ഥാൻ ചാരനെന്നാണ് സേനയുടെ സംശയം.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ...

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: തിളങ്ങി മലയാളി താരങ്ങൾ

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: തിളങ്ങി മലയാളി താരങ്ങൾ ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ...

ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി; കാമുകനൊപ്പം ഒളിച്ചോട്ടം; വിവരമറിഞ്ഞ ഭർത്താവും ബ്രോക്കറും ചെയ്തത്… യുവതി അറസ്റ്റിലായി !

യുവതി കാമുകനൊപ്പം ഒളിച്ചോടി; ഭർത്താവ് ആത്മഹത്യ ചെയ്തു കർണാടകയിലെ ദാവൻഗെരെ ജില്ലയിൽ നിന്നുള്ള...

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക; വധിച്ചത് മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ ആളെ

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക അമേരിക്കൻ ഐക്യനാടുകളിൽ 2026 വർഷത്തെ...

പാതിരാത്രിയിൽ ലോറിയിൽ കള്ളമണൽ കടത്ത്; ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി

ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി ഇടുക്കി കുമളി അനധികൃതമായി രാത്രി...

“കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം”

"കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം" തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് മാത്രമല്ല, നിർധനരായ...

Related Articles

Popular Categories

spot_imgspot_img