പാക്കിസ്ഥാൻ ചാര സുന്ദരിക്ക് രഹസ്യങ്ങൾ കൈമാറി; സഹ്‌ദേവ് സിങ് ഗോഹില്‍ പിടിയിൽ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവെച്ചതിനെത്തുടര്‍ന്ന് ഗുജറാത്ത് സ്വദേശിയായ ഒരാള്‍ അറസ്റ്റില്‍.

കച്ച് നിവാസിയായ സഹ്‌ദേവ് സിങ് ഗോഹില്‍ എന്നയാളാണ്ഭീകരവിരുദ്ധ സ്‌ക്വാഡിൻ്റെ പിടിയിലായത്. ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകനായി ജോലി ചെയ്തിരുന്നയാളാണെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കെ സിദ്ധാര്‍ഥ് മാധ്യമങ്ങളോട് പറഞ്ഞു.

ഈ വര്‍ഷമാണ് ഇയാൾ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. 28 കാരിയായ അദിതി ഭരദ്വാജ് എന്ന യുവതിയുമായി ഇയാള്‍ പരിചയത്തിലായി. പിന്നീട് നിര്‍മാണത്തിലിരിക്കുന്നതും പുതിയതുമായ വ്യോമസേനയുടേയും ബിഎസ്എഫ് സൈറ്റുകളുടേയും ഫോട്ടോകളും വിഡിയോകളും ഇയാള്‍ അയച്ചു കൊടുക്കുകയും ചെയ്തു.

മെയ് 1ന് പ്രാഥമിക അന്വേഷണത്തിനായി ഇയാളെ വിളിച്ചു വരുത്തിയപ്പോഴാണ് പാകിസ്ഥാന്‍ ഏജന്റായി പ്രവര്‍ത്തിച്ച യുവതി ഫോട്ടോകളും വിഡിയോകളും ആവശ്യപ്പെട്ടതായി എസ്ടിഎഫ് കണ്ടെത്തിയിരുന്നു.

ഈ വർഷത്തിന്റെ തുടക്കത്തില്‍ അദ്ദേഹം തന്റെ ആധാര്‍ കാര്‍ഡില്‍ ഒരു സിം കാര്‍ഡ് വാങ്ങുകയും അദിതി ഭരദ്വാജിന് മെസേജ് അയക്കുകയും ചെയ്തു.

തുടര്‍ന്ന് എല്ലാ ഫോട്ടോകളും വിഡിയോകളും അയച്ച് കൊടുത്തു. എന്നാൽ ഫോറന്‍സിക് പരിശോധനയില്‍ നമ്പര്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് കണ്ടെത്തി. അജ്ഞാതനായ ഒരാള്‍ ഗോഹിലിന് 40,000 രൂപ പണമായി നല്‍കിയതായും സിദ്ധാര്‍ഥ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img