web analytics

ആശമാരുടെ നൂറ് സമര ദിനങ്ങൾ; അവഗണന തുടർന്ന് സർക്കാർ

തിരുവനന്തപുരം : ആശ പ്രവര്‍ത്തകര്‍ സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം നൂറാം ദിനത്തിലേക്ക്.

ഓണറേറിയം വര്‍ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരം
100 ദിവസം പൂര്‍ത്തിയാകുന്ന ഇന്ന് സമരവേദിയില്‍ 100 തീപ്പന്തങ്ങള്‍ ഉയര്‍ത്തും.

അതേ സമയം രാപ്പകൽ സമരയാത്ര 16-ാം ദിനത്തിലേക്ക് കടന്നു. പക്ഷെ സമരത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ്.

സര്‍ക്കാര്‍ ആഘോഷത്തോടെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശ സമരം നൂറ് നാള്‍ പിന്നിടുന്നതെന്നാണ് മറ്റൊരു കൗതുകം. സമരത്തിനു പിന്തുണ തേടി കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു നയിക്കുന്ന ‘രാപകല്‍ സമരയാത്ര’ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഓണറേറിയം വര്‍ധിപ്പിക്കുക, അത് എല്ലാ മാസവും 5ന് മുമ്പ് നല്‍കുക, വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം എഴായിരം രൂപയില്‍നിന്ന് 21000 ആയി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി പത്തിന് സമരം തുടങ്ങിയത്.

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം, അനിശ്ചിതകാല നിരാഹാരസമരം, മുടിമുറിക്കല്‍ സമരം, നിയമസഭാ മാര്‍ച്ച്, സാംസ്‌കാരിക നേതാക്കളുടെ സംഗമം, പ്രതിഷേധ പൊങ്കാല, സെക്രട്ടറിയേറ്റ് ഉപരോധം, കേരളമാകെ നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരയാത്ര തുടങ്ങിയ വ്യത്യസ്ത രീതികളിലൂടെയാണ് ആശമാരുടെ സമരം മുന്നേറുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് പേർ...

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ ഭോപ്പാൽ: വളർത്തുനായക്ക് അയൽക്കാരന്റെ പേര് നൽകിയ...

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

അസീസും സംഘവും റിയൽ ഹീറോസ്

അസീസും സംഘവും റിയൽ ഹീറോസ് ഒരു ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ ആരും മടിക്കുന്ന...

ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി ഇനി സമയം കളയേണ്ട…!

ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി...

Related Articles

Popular Categories

spot_imgspot_img