web analytics

അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വലതു കൈ മുറിച്ചുമാറ്റി;പാർവതി ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടർ; ഇത് വിധിയോട് പൊരുതി നേടിയ വിജയം

കൊച്ചി: നിശ്ചയദാർഢ്യത്തിന് മുന്നിൽ പരിമിതികൾ പരാജയപ്പെട്ടതോടെ പാർവതി ഗോപകുമാർ സ്വന്തമാക്കിയത് സിവിൽ സർവീസ് എന്ന സ്വപ്നമാണ്.

പാർവതി ​ഗോപകുമാർ ഐഎഎസ് എറണാകുളം അസിസ്റ്റന്റ് കലക്ടറായി ചുമതലയേൾക്കുമ്പോൾ പൂർത്തിയാകുന്നത് വിധിയോട് പൊരുതി നേടിയ ഒരു യുവതിയുടെ ഗംഭീര വിജയത്തിന്റെ കഥയാണ്. കഴിഞ്ഞ ദിവസമാണ് പാർവതി എറണാകുളം അസിസ്ൻറ് കലക്ടറായി ചുമതലയേറ്റത്.

പന്ത്രണ്ടാം വയസ്സിലാണ് പാർവതിയുടെ വലതുകൈ നഷ്ടമാകുന്നത്. അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് പാർവതിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടതായി വന്നത്.

അപ്രതീക്ഷിതമായിയുണ്ടായ പ്രതിസന്ധിയിലും തളരാൻ പാർവതി ഒരിക്കലും തയ്യാറല്ലായിരുന്നു. കൃത്രിമ കൈ വച്ചു. ഇടം കൈ ഉപയോഗിച്ചായിരുന്നു പിന്നീടുള്ള പഠനം.

നിയമ വിദ്യാർഥിയായിരിക്കെ ആലപ്പുഴയിൽ അന്നത്തെ കലക്ടർ എസ്.സുഹാസിൻറെ ഓഫിസിൽ ഇൻറേൺഷിപ്പിന് അവസം ലഭിച്ചതാണ് സിവിൽ സർവീസ് മോഹത്തിന് കാരണമായത്.

ഏറെ ആഗ്രഹിച്ച ഐഎഎസ് എന്ന സ്വപ്നം രണ്ടാംശ്രമത്തിൽ 282–ാം റാങ്കോടെ കൈപിടിയിലൊതുക്കുകയായിരുന്നു.

പരിശീലനത്തിന്‌‍റെ ഭാഗമായാണ് നിയമനം. വെല്ലുവിളികളെ ചെറു ചിരിയോടെ നേരിടുന്ന പാർവതി ഗോപകുമാർ ഐഎഎസ് സിവിൽ സർവീസ് മോഹം മനസ്സിൽ പേറുന്നവരുടെ പ്രചോദനം കൂടിയാണ്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

Related Articles

Popular Categories

spot_imgspot_img