വാറന്റി കാലയളവിൽ മൊബൈൽ ഫോൺ തകരാർ പരിഹരിച്ചില്ല, സാംസങ് 98,690/- രൂപ നഷ്ടപരിഹാരം നൽകണം

കൊച്ചി: വാറന്റി കാലയളവിൽ മൊബൈൽ ഫോണിന്റെ ഫ്ലിപ്പ് സംവിധാനത്തിലെ തകരാർ പരിഹരിച്ച് നൽകുന്നതിൽ വീഴ്ച വരുത്തിയ മൊബൈൽ ഫോൺ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.

മൂവാറ്റുപുഴ പോത്താനിക്കാട് സ്വദേശി ജോജോമോൻ സേവിയർ സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് ന് എതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

2022 നവംബർ മാസത്തിലാണ് പരാതിക്കാരൻ കോതമംഗലത്തെ സെൽസ്പോട്ട് (Cellspot) മൊബൈൽസ് എന്ന സ്ഥാപനത്തിൽ നിന്നും സാംസങ്ങിന്റെ ഫ്ലിപ്പ് മോഡൽ ഫോൺ വാങ്ങിയത്.

തുടർന്ന് 2023 ഒക്ടോബർ മാസം ഫ്ലിപ്പ് സംവിധാനത്തിൽ തകരാർ സംഭവിക്കുകയും ഓതറൈസ്ഡ് സർവീസ് സെന്ററിനെ സമീപിച്ചപ്പോൾ 33,218/- രൂപ പെയ്മെൻറ് ചെയ്താൽ റിപ്പയർ ചെയ്തു നൽകാമെന്ന് അറിയിക്കുകയുണ്ടായി.

വാറന്റി കാലയളവിൽ തകരാർ സംഭവിച്ചാൽ റിപ്പയർ ചെയ്തു നൽകേണ്ട ഉത്തരവാദിത്തിൽ നിന്നും കമ്പനി ഒഴിഞ്ഞുമാറിയ സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

പരാതിക്കാരന്റെ ഉപയോഗത്തിലെ അശ്രദ്ധമൂലം സംഭവിച്ച തകരാറാണെന്നും തങ്ങൾ അതിന് ഉത്തരവാദി അല്ലെന്ന കമ്പനിയുടെ വാദം നിലനിൽക്കുന്നതല്ലെന്നും, സേവനത്തിലെ വീഴ്ചയാണ്‌ ഇത് എന്നും ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

ഫോൺ 11 മാസം ഉപയോഗിച്ചതിന് 10% മൂല്യശോഷണം കണക്കാക്കി 83,690/- രൂപയും, കോടതി ചെലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളിൽ 15,000/- രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.

പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് കോടതിയിൽ ഹാജരായി.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ കൊല്ലം: നിലമേലിലെ സ്വകാര്യ ബാങ്കിൽ നടന്ന മോഷണശ്രമത്തിൽ...

പാലിയേക്കര ടോള്‍ വിലക്ക് തുടരും

പാലിയേക്കര ടോള്‍ വിലക്ക് തുടരും കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച...

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല കൊച്ചി: സംസ്ഥാനത്ത് ഇന്നും...

Related Articles

Popular Categories

spot_imgspot_img