തെളിവ് നൽകി, ഇനി പ്രതിയെ പിടിച്ചു നൽകണോ? ഐബി ഉദ്യോഗസ്ഥയുടെ മരണം നടന്ന് 55 ദിവസം പിന്നിട്ടിട്ടും പ്രതിയെ തപ്പി നടക്കുകയാണ് പോലീസ്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ആരോപണവിധേയനായ സഹപ്രവർത്തകനെ കണ്ടെത്താൻ കഴിയാതെ പോലീസ്. മരണം നടന്ന് 55 ദിവസം പിന്നിട്ടിട്ടും പ്രതിയെ തപ്പി നടക്കുകയാണ് അന്വേഷണ സംഘം.

കഴിഞ്ഞ മാർച്ച് 24-നാണ് ഐബി ഉദ്യോഗസ്ഥയെ പേട്ട റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടത്. ഇവർ ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടന്ന് വരികയും തീവണ്ടിക്ക് മുന്നിൽ ചാടുകയുമായിരുന്നു.

ആദ്യ ദിവസങ്ങളിൽ ഇതൊരു ആത്മഹത്യ കേസായി എഴുതിതള്ളാനായിരുന്നു പേട്ട പോലീസ് ശ്രമിച്ചത്. പോലീസിന്റെ ഈ വീഴ്ചയാണ് ആരോപണ വിധേയനായ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെ രക്ഷപ്പെടാൻ സഹായിച്ചത്.

പെൺകുട്ടിയുടെ മരണത്തിൽ കുടുംബം സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിലാണ് സുകാന്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചത്. കടുത്ത സാമ്പത്തിക, ലൈംഗികചൂഷണത്തിന് പെൺകുട്ടി വിധേയ ആയിരുന്നു.

ഇതിന്റെ തെളിവുകൾ കുടുംബം കൈമാറിയതോടെയാണ് പോലീസ് അന്വേഷണം പോലും തുടങ്ങിയത്. ഇതിനിടെ പ്രതി കുടുംബത്തെ കൂട്ടി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞദിവസം പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ചിരുന്നു. പ്രതിയെ പിടികൂടാത്തതിലെ പരാതി മുഖ്യമന്ത്രിക്ക് മുന്നിൽ തന്നെ അവതരിപ്പിക്കുകയും ചെയ്തു.

എന്നാൽ പരിശോധിക്കാം എന്ന ഉറപ്പാണ് മുഖ്യമന്ത്രി നൽകിയത്. തെളിവുകളെല്ലാം ശേഖരിച്ച് നൽകിയതു പോലെ പ്രതിയെക്കൂടി പിടികൂടി നൽകണമെന്നാണോ ചോദ്യമാണ് കുടുംബം ഇപ്പോൾ ഉന്നയിക്കുന്നത്. ഇതിന് മറപടിയില്ലാതെ നിൽക്കുകയാണ് പോലീസ്.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം; ഓണസമ്മാനമെന്ന് സുരേഷ് ഗോപി

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം;...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക്...

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും തൃശൂര്‍: ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും...

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ്

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ് വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ...

ടെസ്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ

ടെസ്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ എലോൺ മസ്കിന്റെ ടെസ്ല കമ്പനി ഇന്ത്യൻ...

Related Articles

Popular Categories

spot_imgspot_img