ഐവിന്‍ ജിജോ കൊലക്കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഐവിന്‍ ജിജോയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ റിമാന്‍ഡ് ചെയ്തു. ഐവിനെ കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയാണ് കൃത്യം നടത്തിയതെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പോലീസ് പറയുന്നു.

സി ഐ എസ് എഫ് ഉദ്യോഗസ്ഥരായ ഒന്നാം പ്രതി വിനയ്കുമാര്‍ ദാസ്, രണ്ടാം പ്രതി മോഹന്‍ എന്നിവരെയാണ് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്. സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. പിന്നാലെ പോകാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഐവിന്‍ തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

ബോണറ്റില്‍ വലിച്ചു കൊണ്ടുപോയ ശേഷം റോഡിലേക്ക് വീണ ഐവിന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങി. കാറിനിടയില്‍പ്പെട്ട ഐവിനെ 37 മീറ്റര്‍ വലിച്ചിഴച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം നടന്നത്.

നെടുമ്പാശേരിയില്‍ വിമാനക്കമ്പനികള്‍ക്കു ഭക്ഷണം തയാറാക്കി നല്‍കുന്ന സ്വകാര്യ സ്ഥാപനത്തിലാണ് ഐവിൻ ജോലി ചെയ്തിരുന്നത്. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്കു പോകുമ്പോഴാണ് സംഭവം നടന്നത്.

കൊലപാതകത്തിന് പിന്നാലെ നാട്ടുകാര്‍ ഇടപെട്ടാണ് കാറുള്‍പ്പെടെ തടഞ്ഞുവച്ചത്. ഇതിനിടെ പ്രതികളും നാട്ടുകാരും തമ്മിവും കയ്യാങ്കളിയുണ്ടായി. തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഖത്തറിനെതിരെ ഇനി ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ്

ഖത്തറിനെതിരെ ഇനി ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് വാഷിങ്ടൺ : ഖത്തറിനെതിരെ ഇനി...

അർജന്റീനയ്ക്കും ബ്രസീലിനും തോൽവി

അർജന്റീനയ്ക്കും ബ്രസീലിനും തോൽവി ക്വിറ്റ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ രണ്ട്...

തേങ്ങ ഇടാൻ മുൻകൂർ അനുമതി വേണം

തേങ്ങ ഇടാൻ മുൻകൂർ അനുമതി വേണം കൊച്ചി: ലക്ഷദ്വീപിൽ തേങ്ങ പറിക്കൽ ഇനി...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് ഡൊണാൾഡ് ട്രംപ്; പുതിയ സമ്മർദ്ദ തന്ത്രമോ…?

ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ 100 ശതമാനംവരെ തീരുവ ചുമത്തണമെന്ന് ഡൊണാൾഡ് ട്രംപ്;...

40-ാം വയസ്സിലും ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ

40-ാം വയസ്സിലും ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ ലണ്ടൻ: 40-ാം വയസ്സിലും പ്രായം വെറും...

Related Articles

Popular Categories

spot_imgspot_img