അല്ല രാജാവെ, 10K അടിക്കാതെ പോകുവാണോ? ഒന്നൂടെ ആലോചിച്ചിട്ട് പോരെയെന്ന് ബിസിസിഐ

ന്യൂഡൽഹി: രോഹിത് ശർമ്മയ്ക്ക് പിന്നാലെ മുതിർന്ന ഇന്ത്യൻ താരം വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. വിരമിക്കാൻ അനുമതി തേടി കോഹ്‌ലി ബിസിസിഐയെ സമീപിച്ചതായാണ് റിപ്പോർട്ട്.

വാർത്തകൾ പുറത്തുവന്നതോടെ കോഹ്‌ലിയുടെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നെന്ന വാർത്ത വളരെ നിരാശയോടെയാണ് ആരാധകർ സ്വീകരിച്ചത്. കോഹ്‌ലിയെ ടെസ്റ്റിൽ നിലനിർത്താൻ സാധ്യമായതെന്തും ബിസിസിഐ ചെയ്യണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

ഇംഗ്ലണ്ട് പരമ്പരയ്ക്കായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വൻ തിരിച്ചടിയാണ് സൂപ്പർ താരത്തിന്റെ തീരുമാനം. രോഹിത് ശർമയുടെ അഭാവത്തിൽ തീർത്തും പുതിനിരയുമായി ഇന്ത്യക്ക് ഇറങ്ങേണ്ടി വരും.

ഇതോടെ കോഹ്‌ലിയോട് വിരമിക്കൽ തീരുമാനത്തിൽ ആലോചന വേണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടതായാണ് വിവരം. ജൂൺ 20നാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം തുടങ്ങുന്നത്.

ഈ മാസം അവസാനം ടീം പ്രഖ്യാപനത്തിനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ സെലക്ഷൻ കമ്മറ്റി. അതിനിടെയാണ് പരമ്പരയ്ക്ക് മുമ്പ് വിരമിക്കണം എന്ന ആവശ്യമാണ് വിരാട് കോഹ്‌ലി മുന്നോട്ടുവച്ചത്. എന്നാൽ ബിസിസിഐ കോഹ്‌ലിയുമായി ആശയവിനിമയം നടത്തുന്നതായാണ് റിപ്പോർട്ട്.

രണ്ട് മുതിർന്ന താരങ്ങൾ ഒരുമിച്ച് വിരമിക്കുന്നത് ടീമിന് ദോഷം ചെയ്യുമെന്ന നിലപാടിലാണ് ബിസിസിഐ. ഓസ്‌ട്രേലിയൻ പര്യടനത്തിലടക്കം ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ചു നാളുകളായി കോഹ്‌ലിയുടെ പ്രകടനം മോശമാണ്.

അവസാനം നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ അഞ്ച് ടെസ്റ്റിൽ നിന്ന് 190 റൺസ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. ഇതോടെയാണ് വിരമിക്കൽ തീരുമാനത്തിലേക്ക് താരം എത്തിയത്.

രാജ്യത്തിനായി 123 ടെസ്റ്റ് മത്സരങ്ങൾ കളിച്ച കോഹ്‌ലി ആകെ 9230 റൺസ് നേടിയിട്ടുണ്ട്. 30 സെഞ്ച്വറികളും കോഹ്ലിയുടെ പേരിലുണ്ട്. ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ കുട്ടി ക്രിക്കറ്റിൽ നിന്ന് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും വിരമിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

Other news

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗികാരോപണങ്ങളിൽ...

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു ഹരിപ്പാട്: ആലപ്പുഴയില്‍ ഹരിപ്പാട് സ്കന്ദൻ എന്ന...

മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍

മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍ തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി സമർപ്പിച്ചിരിക്കുന്ന പരാതികളിൽ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി തിരുവനന്തപുരം: വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം...

വീട്ടിലെ വാട്ടർ ബിൽ 49,476 രൂപ!

വീട്ടിലെ വാട്ടർ ബിൽ 49,476 രൂപ! മാന്നാര്‍: വയോധിക ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍...

Related Articles

Popular Categories

spot_imgspot_img