web analytics

ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ നടക്കുന്ന പരിപാടിയില്‍ ഉദ്ഘാടകനായി മഹാരാഷ്ട്ര ഗവര്‍ണർ

പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ നടക്കുന്ന പരിപാടിയില്‍ ഉദ്ഘാടകനായി മഹാരാഷ്ട്ര ഗവര്‍ണറെ ക്ഷണിച്ചത് വിവാദത്തില്‍.

ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ സൗജന്യ കായിക പരിശീലന പദ്ധതിയുടെ ഉദ്ഘാടകനായാണ് മഹാരാഷ്ട്ര ഗവര്‍ണറായ സി.പി. രാധാകൃഷ്ണന്‍ പങ്കെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ടുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കണമെന്ന് ഗവര്‍ണര്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നും അതുകൊണ്ട് ക്ഷണിച്ചതാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

എല്ലാത്തിലും വിവാദം കാണരുതെന്നും രാഷ്ട്രീയത്തിനപ്പുറം അദ്ദേഹം ഗവര്‍ണറാണെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട്പറഞ്ഞു.

ഗവര്‍ണ്ണറാകും മുമ്പ് കേരളത്തിലെ ബിജെപിയുടെ ചുമതലയുണ്ടായിരുന്ന പ്രഭാരിയായിരുന്നു സി.പി. രാധാകൃഷ്ണന്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ നേതാവ് ആര്‍ എസ് എസ് പശ്ചാലത്തിലൂടെ എത്തി ബിജെപിയില്‍ സജീവമായ വ്യക്തിയാണ്.

ഇതാണ് വിവാദങ്ങള്‍ക്ക് പല മാനങ്ങള്‍ നല്‍കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തന്നെ തഴയുന്നുവെന്ന പരാതി ചാണ്ടി ഉമ്മനും കൂട്ടർക്കും ഉണ്ട്.

എ ഗ്രൂപ്പില്‍ നിന്ന് പോലും കൃത്യമായി അകലം പാലിക്കുകയാണ് ചാണ്ടി ഉമ്മന്‍. നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ പാര്‍ട്ടിയോട് ആലോചിക്കാതെ കേരള ഗവര്‍ണറെ ക്ഷണിച്ചത് കോണ്‍ഗ്രസിനകത്ത് തന്നെ വന്‍ വിമര്‍ശനത്തിനിടവെച്ചിരുന്നു. അന്ന് ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെയാണ് ക്ഷണിച്ചത്.

ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മന്‍ സമാന്തര പ്രവര്‍ത്തനം നടത്തുന്നുവെന്ന വിമര്‍ശനം കോൺഗ്രസ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചിലര്‍ ചര്‍ച്ചയാക്കുന്നുണ്ട്.

എ ഗ്രൂപ്പിലെ ഒരു ലോബി തന്നെയാണ് ഇത് പറഞ്ഞു വയ്ക്കുന്നതും ഈ വിമര്‍ശനം നിലനില്‍ക്കെയാണ് മഹാരാഷ്ട്ര ഗവര്‍ണറെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടി നടത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.

പരിപാടി വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. എന്നാല്‍, നല്ല കാര്യങ്ങള്‍ രാഷ്ട്രീയത്തിന് അതീതമാണെന്ന് സി.പി. രാധാകൃഷ്ണന്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

Other news

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം! 200 അടി താഴ്ചയിലേക്ക് വീണ യുവാവിനെ….

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം!...

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ ഉറപ്പ് പാളി

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ...

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി തൃശൂർ: അവണൂർ...

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു നെയ്യാറ്റിൻകര: മെഡിക്കൽ കോളജ്...

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന…

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന… കൊച്ചി: രാജ്യത്ത്...

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Related Articles

Popular Categories

spot_imgspot_img