ഇൻസ്റ്റഗ്രാം താരം, ആരാധകരായി സിനിമ താരങ്ങൾ വരെ; എല്ലാം ഡോക്ടർ എന്ന ലേബലിൽ; വിസ തട്ടിപ്പിന് പിടിയിലായ കാർത്തിക ചില്ലറക്കാരിയല്ല

കൊച്ചി:യുകെ,ഓസ്ട്രേലിയ,ജർമനി വീസ തട്ടിപ്പു കേസിൽ ലേഡി ഡോക്ടർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ കാർത്തിക പ്രദീപ് പത്തനംതിട്ട സ്വദേശിനിയാണ്.

എന്നാൽ, കഴിഞ്ഞ കുറേക്കാലമായി തൃശ്ശൂരിലാണ് താമസം. യുക്രൈനിൽ നിന്നും എംബിബിഎസ് ബിരുദം നേടിയ കാർത്തിക സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ്.

കോടികളുടെ തട്ടിപ്പാണ് യുവതി നടത്തിയതെന്നാണ് പൊലീസ് പറയുന്നു. ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി’ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പുകൾ അരങ്ങേറിയത്.

കാർത്തിക പ്രദീപ് ഇൻസ്റ്റഗ്രാമിലും താരമാണ്. ഇൻസ്റ്റഗ്രാമിൽ പതിമൂവായിരത്തിലേറെ ഫോളോവേഴ്സാണ് ഉളളത്.

സ്ഥിരമായി വീഡിയോയും റീൽസുമൊക്കെ പങ്കുവെക്കാറുമുണ്ട്. കാർത്തികയുടെ റീൽസിനും വീഡിയോകൾക്കുമെല്ലാം സിനിമാ താരങ്ങൾ അടക്കമുളളവരാണ് ആരാധകരായുള്ളത്.

ഡോക്ടർ എന്ന ലേബലിൻറെ മറവിലായിരുന്നു കാർത്തികയുടെ തട്ടിപ്പുകളെന്ന് പൊലീസ് പറയുന്നു. യുകെ,ഓസ്ട്രേലിയ,ജർമനി ഉൾപ്പെടെയുളള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

വിസ വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ മുതൽ എട്ടു ലക്ഷം രൂപ വരെ ആളുകളിൽ നിന്ന് കാർത്തിക വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.

തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസ് കാർത്തികയെ അറസ്റ്റു ചെയ്തത്. തൃശ്ശൂർ സ്വദേശിനിയായ കാർത്തിക കോഴിക്കോട് നിന്നാണ് പൊലീസിന്റെ പിടിയിലായത്.

ഇവർക്കെതിരെ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നിലവിലുണ്ട്. നൂറിലേറെ ഉദ്യോഗാർഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.

പണവും രേഖകളും നൽകിയതിനു ശേഷവും ജോലി ലഭിക്കാതെ വന്നതോടെയാണ് ഇവർ പൊലീസിനെ സമീപിച്ചത്.

എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും ഇവർക്കെതിരെ പരാതിയുണ്ട്.

കൊച്ചിയിൽ മാത്രം മുപ്പതു ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി തട്ടിച്ചത്. പണം നൽകിയിട്ടും വീസ ലഭിക്കാതെ വന്നതോടെ ഉദ്യോ​ഗാർത്ഥികൾ പൊലീസിനെ സമീപിക്കുകയായിരുന്നു.

പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ പാലക്കാട്: റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക തിരുവനന്തപുരം: ഈ വർഷത്തെ കര്‍ക്കടക വാവുബലി പൂര്‍ണ്ണമായും...

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

Related Articles

Popular Categories

spot_imgspot_img