യു.കെ.യിൽ സ്‌കൂളികളിൽ വിവാഹേതര ബന്ധങ്ങളിലെ അക്രമങ്ങൾ തടയാൻ പ്രത്യേക സംവിധാനമൊരുക്കണമെന്ന് നിർദേശം. ഇക്കാര്യങ്ങളിൽ വിദ്യാർഥികൾക്ക് ഉപദേശം നൽകാൻ അധ്യാപകർക്ക് കഴിയില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് വിദദഗ്ദ്ധരെ ഏർപ്പെടുത്താൻ നിർദേശം നൽകുന്നത്.
ഹോം ഓഫീസിന്റെ പിന്തുണയോടെ യൂത്ത് എൻഡോവ്‌മെന്റ് ഫണ്ട് നടത്തിയ പഠനത്തിൽ ഇംഗ്ലണ്ടിലെയും വെയിൽസിലേയും കൗമാരക്കാരെ ശാരീരികവും , മാനസികവും , ലൈംഗികവുമായ അതിക്രമങ്ങൾ പിന്തുടരൽ എന്നിവ ബാധിക്കുന്നുണ്ടെന്നും ഇവ തടയുന്നതിനായി പാഠങ്ങൾ പഠിപ്പിക്കണമെന്നും നിർദേശിക്കുന്നു.
ഇക്കാര്യങ്ങൾ നിലവിൽ പഠിപ്പിക്കുന്നുണ്ടെങ്കിലും മോശം ബന്ധങ്ങളെ എങ്ങനെ തിരിച്ചറിയാം എന്നതിനേക്കുറിച്ച് വിദ്യാർഥികൾക്ക് ഇപ്പോഴും നിർദേശങ്ങൾ ലഭിക്കുന്നില്ലെന്ന് യൂത്ത് എൻഡോവ്‌മെന്റ് ഫണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജോൺ യേറ്റ്‌സ് പറയുന്നു.
ഇത്തരം ക്ലാസുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് ആവശ്യത്തിന് പരിശീലനം ലഭിക്കാത്തതും വിദ്യാർഥികളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തതിന് കാരണമാകുന്നുണ്ട്.