എട്ടരകോടി രൂപ ബിജു തെറൂലക്ക്; മലയാളികൾക്ക് നോൺ സ്റ്റോപ്പ് അനു​ഗ്രഹവുമായി അറേബ്യൻ ഭാ​ഗ്യദേവത

ദുബായ്: മലയാളികൾക്ക് വീണ്ടും വീണ്ടും അനു​ഗ്രഹവർഷം ചൊരിഞ്ഞ് അറേബ്യൻ ഭാ​ഗ്യദേവത. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിന്റെ രൂപത്തിലാണ് ഇത്തവണ മലയാളിയെ തേടി ഭാ​ഗ്യദേവത എത്തിയത്.

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിലൂടെ ബിജു തെറൂല എന്ന നാൽപ്പത്തൊൻപതുകാരന് ലഭിച്ചത് എട്ടരകോടി രൂപയാണ്.

കഴിഞ്ഞ 20 വർഷമായി ദുബായിലെ ഒരു റിട്ടെയിൽ ശൃംഖലയിൽ ജോലി ചെയ്യുകയാണ് ബിജു തെറൂല.

ബിജുവിനും ഒരു പാകിസ്ഥാനിക്കും എട്ടരക്കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) വീതം സമ്മാനമായി ലഭിക്കുകയായിരുന്നു.

സൗദിയിൽ പ്രവാസിയായ പാക്കിസ്ഥാനിക്കാണ് ഇക്കുറി സമ്മാനം ലഭിച്ചത്. അതേസമയം, നാട്ടിൽ അവധിക്ക് പോകുന്നതിന് തൊട്ടുമുൻപാണ് ബിജുവിന് ഇത്രവലിയ സൗഭാ​ഗ്യം കൈവന്ന കാര്യം അറിഞ്ഞത്.

499-ാം സീരീസിൽ പെട്ട 0437 എന്ന ടിക്കറ്റാണ് ബിജുവിന് ഭാഗ്യം കൊണ്ടുവന്നത്. ഈ മാസം 19നായിരുന്നു ടിക്കറ്റ് വാങ്ങിയത്.

1999ൽ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പിൽ സമ്മാനം നേടുന്ന 248-ാമത്തെ ഇന്ത്യക്കാരനാണ് ബിജു തെറൂല്ല.

ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം. എല്ലാവരുമായി ആലോചിച്ച് സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കുമെന്ന് ബിജു പറഞ്ഞു.

എന്നാൽ ഇതിനോടൊപ്പം നടന്ന മറ്റ് നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ സോമ നാഗരാജിന് ഒരു ആഡംബര മോട്ടർ ബൈക്ക് സമ്മാനമായി ലഭിച്ചു. ഇദ്ദേഹത്തെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം കൊല്ലം: മുൻകൂർ അനുമതി ഇല്ലാതെ അകത്തേക്ക്...

തേർഡ് കൺട്രി വിസ ഓപ്ഷൻ പൂര്‍ണമായി നിർത്തലാക്കി അമേരിക്ക; ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി

തേർഡ് കൺട്രി വിസ ഓപ്ഷൻ പൂര്‍ണമായി നിർത്തലാക്കി അമേരിക്ക; ഇന്ത്യക്കാർ ഉൾപ്പെടെയുള്ള...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

പാലിയേക്കര ടോള്‍ വിലക്ക് തുടരും

പാലിയേക്കര ടോള്‍ വിലക്ക് തുടരും കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച...

എംഡിഎംഎയുമായി ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ്...

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

Related Articles

Popular Categories

spot_imgspot_img