web analytics

ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻ ബിഗ് ബോസ് താരം ജിന്റോയെ ഇന്ന് ചോദ്യം ചെയ്യും

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബിഗ് ബോസ് ജേതാവ് ജിന്റോയെ ഇന്ന് എക്സൈസ് സംഘം ചോദ്യം ചെയ്യും.

സിനിമ മേഖലയിലെ നിർമ്മാണ സഹായി ജോഷിയേയും ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താനുമായി ഇരുവർക്കുമുള്ള ഇടപാടുകൾ സംബന്ധിച്ച് വ്യക്തത വരുത്താനാണ് എക്സൈസ് സംഘത്തിന്റെ നിർണായക നീക്കം.

ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകണമെന്നറിയിച്ച് നേരത്തേ തന്നെ അന്വേഷണ സംഘം ജിന്റോക്ക് നോട്ടീസ് നൽകിയിരുന്നു.

ഇന്നലെ വിളിച്ചു വരുത്തിയ നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിലവിൽ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധമില്ലെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.

എന്നാൽ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്മാരെ വീണ്ടും ചോദ്യം ചെയ്തേക്കും. ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഷൈൻ ടോം ചാക്കോ ആവശ്യപ്പെട്ടിരുന്നുവെന്ന് എക്‌സൈസ് കമ്മിഷണർ മാധ്യമങ്ങളോട് പറഞ്ഞു.

തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് നടനെ മാറ്റിയിട്ടുണ്ട്. തസ്ലീമ സുൽത്താനയുമായി നടത്തിയിട്ടുള്ള ഇടപാട് ലഹരിക്ക് വേണ്ടിയുള്ളതല്ലെന്ന് എക്‌സൈസ് വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക്; മൊറോക്കോ യുവാവ് അറസ്റ്റിൽ

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക് ബർലിൻ: ജര്‍മനിയിൽ...

പോക്സോ കേസിൽ ആറു വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങി;. പ്രതിയെ പൊക്കി വണ്ടിപ്പെരിയാർ പോലീസ്

ആറു വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ് വണ്ടിപ്പെരിയാറിൽ...

ഗുരുവായൂര്‍ ഏകാദശി മഹോത്സവം ഇന്ന്;വന്‍ ഭക്തജനത്തിരക്ക്; പ്രസാദ ഊട്ട് രാവിലെ ഒന്‍പത് മുതല്‍

ഗുരുവായൂര്‍: വ്രതശുദ്ധിയുടെ മഹിമ തേടി ലക്ഷക്കണക്കിന് ഭക്തര്‍ ഇന്ന് ഗുരുവായൂരില്‍ ഏകാദശി...

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം....

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന് പിന്നില്‍ 

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന്...

Related Articles

Popular Categories

spot_imgspot_img