web analytics

ഈ ഫോട്ടോയിൽ കാണുന്നയാളെ പരിചയമുണ്ടോ? യുവാവിനെ സ്കൂട്ടറിലെത്തി കൈമുട്ടിന് ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞു; വീഡിയോ കാണാം

കോട്ടയം: ബൈക്ക് യാത്രികനായ യുവാവിനെ കൈമുട്ടിന് ഇടിച്ചു വീഴ്ത്തി സ്കൂട്ടർ യാത്രികൻ. ഇന്ന് രാവിലെ 8:45 ന് തെള്ളകത്താണ് സംഭവം നടന്നത്.

കുഴിമറ്റം തുണ്ടിപറമ്പിൽ വീട്ടിൽ അർജുനാണ് പരുക്കേറ്റത്.
കോട്ടയം ഹൊറൈസൺ മോട്ടോഴ്സ് ജീവനക്കാരനാണ്. തെള്ളകം ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരുന്നു അർജുൻ.

ഇൻഡികേറ്റർ ഇട്ടശേഷം വാഹനം മറുവശത്തേക്ക് കടത്തുന്നതിനിടെയാണ് അപകടം നടന്നത്.

അമിതവേഗത്തിൽ സ്കൂട്ടറിൽ പാഞ്ഞെത്തിയ യുവാവ് ബൈക്കിൻ്റെ ഒപ്പത്തിനൊപ്പം എത്തിയപ്പോൾ കൈമുട്ടിന് ഇടിച്ച് വീഴ്ത്തുകയായിരുന്നു എന്ന് അർജുൻ പറയുന്നു.

പിന്നാലെ വന്ന സ്വകാര്യ ബസിലെ സി.സി.ടി.വി ക്യാമറയിലും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അമിത വേഗത്തിലെത്തിയ സ്കൂട്ടർ യാത്രികൻ അർജുനെ ഇടിച്ചിട്ടശേഷം തിരിഞ്ഞു നോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

മനഃപൂർവം അപകടത്തിൽ പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് അർജുൻ്റെ സംശയം. ഇതേ തുടർന്ന് കോട്ടയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ സ്കൂട്ടർ അമിത വേഗതയിലായതിനാൽ നിരീക്ഷണ കാമറകളിൽ ഒന്നും നമ്പർ പതിഞ്ഞിട്ടില്ല. കറുത്ത ഷോർട്സും വെള്ള ബനിയനും ധരിച്ച യുവാവാണ് സ്കൂട്ടർ ഓടിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഗെയിമിങ് മേഖലയിൽ ചുവട് വയ്ക്കാം; കെൽട്രോൺ വർക് ഷോപ് സംഘടിപ്പിക്കുന്നു

ഗെയിമിംഗ് മേഖലയിൽ ഒരു കരിയർ സ്വപ്നം കാണുന്ന യുവതലമുറയ്ക്ക് കെൽട്രോൺ (KELTRON)...

മദ്യപിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തർക്കം; മാതൃസഹോദരന്മാർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

മാതൃസഹോദരന്മാർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി മധ്യപ്രദേശിൽ ഉണ്ടായ ദാരുണ സംഭവത്തിൽ ബിഹാർ...

ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം; ഡിസംബര്‍ 15ന് തുടങ്ങും

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ തീരുമാനം.തെരഞ്ഞെടുപ്പ് ഡ്യൂട്ടികളെ തുടര്‍ന്ന്...

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ തൃശൂർ ∙ തോൽവിയെ പേടിക്കാതെ...

‘ഞാന്‍ മോദി ഫാന്‍’; നടി ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു

‘ഞാന്‍ മോദി ഫാന്‍’; നടി ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു പ്രമുഖ സിനിമാ-ടെലിവിഷൻ...

Related Articles

Popular Categories

spot_imgspot_img