കോട്ടയം: വിനോദയാത്രാ സംഘം സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. കോട്ടയം ഈരാറ്റുപേട്ട തീക്കോയിലാണ് അപകടമുണ്ടായത്. കുമരകം സ്വദേശിനി ധന്യയാണ് മരിച്ചത്.
തീക്കോയി വേലത്തുശ്ശേരിയ്ക്ക് സമീപത്തു വെച്ചാണ് ട്രാവലര്‍ മറിഞ്ഞത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കുമരകത്തുനിന്ന് എത്തിയ 12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് അപകടമുണ്ടായത്.
അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെയും കണ്ടാലറിയുന്ന 19 പേർക്കെതിരെയുമാണ് നടപടി.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കൊലവിളി പ്രസംഗം നടത്തിയെന്ന പരാതിയിൽ പാലക്കാട്ടെ ബിജെപി നേതാക്കൾക്കെതിരെയും കേസെടുത്തു. ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ, ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.