web analytics

ആനയിറങ്കലിൽ കുട്ടിയാന ചെരിഞ്ഞ നിലയിൽ; ജഡത്തിന് രണ്ട് ദിവസത്തോളം പഴക്കം

ആനയിറങ്കൽ: ഇടുക്കി ആനയിറങ്കൽ തോട്ടം മേഖലയിൽ കുട്ടിയാന ചെരിഞ്ഞ നിലയിൽ.

കാട്ടാന കൂട്ടത്തിന് ഒപ്പം നടക്കുന്നതിനിടെ കാൽവഴുതി വീണ് അപകടം പറ്റിയതാണെന്നാണ് പ്രാഥമിക നിഗമനം.

ഇടുക്കി പുതുപരട്ടിൽ തേയില തോട്ടത്തിൽ നിന്നാണ്‌ എട്ട് വയസോളം പ്രായം വരുന്ന പിടിയാനയെ ചെരിഞ്ഞ നിലയിൽ കാണ്ടെത്തിയത്‌.

ആനയുടെജഡത്തിന് രണ്ട് ദിവസത്തോളം പഴക്കം ഉണ്ട്. രാവിലെ തേയില തോട്ടത്തിൽ ജോലിയ്ക്ക്‌ എത്തിയ തൊഴിലാളികൾ ആണ് ആനയുടെ ജഡം കണ്ടത്.

ദേവികുളം റേഞ്ച് ഓഫിസർ അഖിൽ കെ ബാബുവിന്റെ നേതൃത്വത്തിൽ തേക്കടിയിൽ നിന്നും വനം വകുപ്പിന്റെ വെറ്റിനറി സംഘം എത്തി പോസ്റ്റ്‌ മാർട്ടം നടത്തും. അതിനു ശേഷം ജഡം മറവുചെയ്യും.

ഏതാനും ദിവസങ്ങളായി എട്ടോളം വരുന്ന കാട്ടാന കൂട്ടം പ്രദേശത്തു ഇറങ്ങിയിരുന്നതായി തോട്ടം തൊഴിലാളി രാജൻ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

Related Articles

Popular Categories

spot_imgspot_img