വൻതൊഴിൽ അവസരങ്ങളും ആഗോള സൈബര്‍ സുരക്ഷയും; എഫ് 9 ഇന്‍ഫോടെക്, കൊച്ചിയിലേക്ക്; ടെക്ഹബ് തുറന്നു

കൊച്ചി: ദുബായ് ആസ്ഥാനമായുള്ള ആഗോള ടെക്ക് കമ്പനിയായ എഫ് 9 ഇന്‍ഫോടെക് കൊച്ചിയില്‍ പുതിയ ടെക്ഹബ് തുറന്നു.

കൊച്ചി പാടിവട്ടത്തുള്ള ഓഫീസില്‍ 50 ജീവനക്കാരെ ഇതിനായി നിയമിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് ബിസിനസുകളെ സുരക്ഷിതമാക്കുന്നതിലും ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് നൂതന സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

ദുബായിക്ക് പുറമെ സൗദി അറേബ്യ, അമേരിക്ക, കാനഡ, അയര്‍ലന്‍ഡ്, ഇന്തോനേഷ്യ, കെനിയ എന്നിവിടങ്ങളിലും എഫ് 9 ഇന്‍ഫോടെക് നിലവിൽ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് (CoE), സൈബര്‍ ഡിഫന്‍സ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ (SOC), റീജിയണല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നിവയാണ് പുതിയ കേന്ദ്രത്തില്‍ ഉള്‍പ്പെടുന്നത്.

പുതിയ സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിനും 24/7 സൈബര്‍ സുരക്ഷാ പരിരക്ഷ നല്‍കുന്നതിനും കൊച്ചിയിലെ എ9 ഇന്‍ഫോടെക് കേന്ദ്രം ഉപയോഗിക്കും.

മികച്ചതും വേഗതയേറിയതുമായ സാങ്കേതിക പരിഹാരങ്ങളും കേരളത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് എഫ് 9 ഇന്‍ഫോടെക്കിന്റെ സഹസ്ഥാപകനായ രാജേഷ് രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നൂതന സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലും പ്രാദേശികമായ പ്രതിഭകള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുമുള്ള ആവേശത്തിലാണ്.

‘ഈ കേന്ദ്രം ആഗോള ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും, കേരളത്തിലെ സാങ്കേതിക വ്യവസായത്തെ വളര്‍ത്താനും സഹായിക്കുമെന്ന് എ9 ഇന്‍ഫോടെക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജയകുമാര്‍ മോഹനചന്ദ്രന്‍ പറഞ്ഞു.

കൊച്ചിയിലെ ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഉദ്ഘാടന വേളയില്‍, എ9 ഇന്‍ഫോടെക്, പ്രീമാജിക്, കോഡ്‌പോയിന്റ്, ഗ്രീന്‍ആഡ്‌സ് ഗ്ലോബല്‍ തുടങ്ങിയ കേരളത്തിലെ മൂന്ന് ഐടി കമ്പനികളുമായി ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

ഇന്ത്യയ്‌ക്കെതിരെ ട്രംപ്: റഷ്യൻ എണ്ണ ഇറക്കുമതിക്ക് 50% തീരുവ

ഇന്ത്യയ്‌ക്കെതിരെ ട്രംപ്: റഷ്യൻ എണ്ണ ഇറക്കുമതിക്ക് 50% തീരുവ ഇന്ത്യ റഷ്യയിൽ നിന്ന്...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം...

ലൂക്കൻ മലയാളി ക്ലബ്‌ പ്രസിഡന്റ് ബിജു വൈക്കത്തിന്റെ മാതാവ് ഇടക്കുന്നത്ത് മേരി ജോസഫ്-85 അന്തരിച്ചു

വൈക്കം: പള്ളിപ്പുറത്തുശ്ശേരി, ഇടക്കുന്നത്ത് പരേതനായ ജോസഫിന്റെ ( സ്റ്റേറ്റ് ബാങ്ക് ഓഫ്...

അയർലണ്ടിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് വഴിയരികിൽ അവശനിലയിൽ; മാറാതെ ദുരൂഹത

അയർലണ്ടിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് വഴിയരികിൽ അവശനിലയിൽ; മാറാതെ...

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ...

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ്

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ് ദുബായ്: ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കൊരുങ്ങവെ...

Related Articles

Popular Categories

spot_imgspot_img