web analytics

89-ാം വയസ്സിൽ സ്ഥാനാർഥിയായി; കിട്ടിയത് 9 വോട്ട്; നിരാശയില്ലെന്ന് സി. നാരായണൻ നായർ

89-ാം വയസ്സിൽ സ്ഥാനാർഥിയായി; കിട്ടിയത് 9 വോട്ട്; നിരാശയില്ലെന്ന് സി. നാരായണൻ നായർ

കൊച്ചി: ആരവങ്ങളോ ആൾബലമോ ഇല്ലാതെ, ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട ഒരാളാണ് പെരുമ്പാവൂർ അശമന്നൂർ പഞ്ചായത്തിലെ പുന്നയം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി. നാരായണൻ നായർ.

89-ാം വയസ്സിൽ ആദ്യമായി തെരഞ്ഞെടുപ്പിനിറങ്ങിയ അദ്ദേഹത്തിന് ലഭിച്ചത് 9 വോട്ടുകളാണ്.

പ്രായമല്ല, സ്ഥാനാർത്ഥിയുടെ നിലപാടും ദർശനവുമാണ് പ്രധാനമെന്ന സന്ദേശം നൽകുകയായിരുന്നു നാരായണൻ നായറിന്റെ സ്ഥാനാർത്ഥിത്വം.

വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ അവഗണിച്ച് നാട്ടുകാരെ നേരിൽ കണ്ടും സംസാരിച്ചുമാണ് അദ്ദേഹം വോട്ടർമാരോട് പിന്തുണ അഭ്യർത്ഥിച്ചത്.

പ്രായമായവർ വീടുകളിൽ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും, അവർക്കും പൊതുരംഗത്ത് സജീവമായി ഇടപെടാനാകുമെന്നും തെളിയിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

വാർഡിന്റെ വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്ന നാരായണൻ നായർക്ക് തോൽവിയിൽ നിരാശയില്ല.

പൊള്ളയായ വാഗ്ദാനങ്ങളില്ലാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും, ജയിച്ചാൽ വികസനം യാഥാർത്ഥ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

ജില്ലാ ഹെൽത്ത് ഓഫീസറായി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച സി. നാരായണൻ നായർ, 89-ാം വയസ്സിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കി അധികൃതരെ പോലും അമ്പരപ്പിച്ചിരുന്നു.

അതേ ആത്മവിശ്വാസത്തോടെ സ്കൂട്ടറിലാണ് അദ്ദേഹം വോട്ട് ചെയ്യാനും പ്രചാരണ പ്രവർത്തനങ്ങൾക്കുമായി എത്തിയത്.

പരിസ്ഥിതി സംരക്ഷണം മുൻനിർത്തി പോസ്റ്ററുകളും ഫ്ലെക്സുകളും പൂർണ്ണമായി ഒഴിവാക്കിയായിരുന്നു പ്രചരണം. കെറ്റിൽ ചിഹ്നത്തിലാണ് അദ്ദേഹം ജനവിധി തേടിയത്.

പുന്നയം വാർഡിൽ നടന്ന മത്സരത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാണ് വിജയിച്ചത്.

English Summary:

C. Narayanan Nair, an 89-year-old independent candidate, contested the local body elections from Punnayam Ward of Ashamannoor Panchayat in Perumbavoor without any crowd support or campaign extravaganza. Securing nine votes in his maiden electoral contest, he aimed to prove that age should not be a barrier to public participation. A retired District Health Officer, Nair conducted an eco-friendly campaign without posters or flex boards and used his scooter for canvassing. The NDA candidate won the ward.

89-year-old-independent-candidate-punnayam-ward-election

Local Body Election, Perumbavoor, Ashamannoor Panchayat, Independent Candidate, Kerala Politics, Senior Citizen, Eco Friendly Campaign

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

Related Articles

Popular Categories

spot_imgspot_img