തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. സ്ഥാപനത്തിലെ എട്ടു പേർക്ക് കൂടി കോളറ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.(8 more people have symptoms of cholera)
നിലവിൽ 21പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ കാരണമാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. അനുവിനു കോളറ സ്ഥിരീകരിക്കാനോ സ്രവ സാംപിൾ ഉൾപ്പെടെ പരിശോധിക്കാനോ കഴിഞ്ഞിരുന്നില്ല. പിന്നാലെ 10 വയസുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്.
Read Also: സാൻ ഫെർണാണ്ടോ തീരമണഞ്ഞു; ആദ്യ കപ്പലിന് വാട്ടർ സല്യൂട്ട് നൽകി വരവേറ്റ് വിഴിഞ്ഞം തുറമുഖം