ബസിൽ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു

ബസിൽ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു

തൃശൂർ: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചു വീണ വയോധികയ്ക്ക് ദാരുണാന്ത്യം. തൃശൂരിൽ ഇന്ന് രാവിലെ 10.14നായിരുന്നു അപകടം നടന്നത്. പൂവത്തൂർ സ്വദേശി നളിനി (74)​ യാണ് മരിച്ചത്.

പൂവത്തൂരിലേക്കുള്ള ‘ജോണീസ്’ എന്ന ബസിൽ വച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പൂച്ചക്കൂന്ന് സ്റ്റോപ്പിൽ നിന്നാണ് നളിനി ബസിൽ കയറിയത്. ഇവർ കയറിയ ഉടൻ തന്നെ കണ്ടക്ടർ വാതിൽ അടക്കുകയും ചെയ്തിരുന്നു.

ബസിൽ ആദ്യം ഡ്രെെവറുടെ പിറകിലെ കമ്പിയിൽ പിടിച്ചു നിന്ന നളിനി പിറകിൽ സീറ്റുണ്ടെന്ന് പറഞ്ഞപ്പോൾ അങ്ങോട്ടു പോയി. ഇതിനിടെ ബസ് വളവ് തിരിഞ്ഞതോടെ ബാലൻസ് തെറ്റി നളിനി വാതിലിന്റെ ഭാഗത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

കണ്ടക്ടർ കെെയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ വാതിലിലിടിച്ച് വാതിൽ തുറക്കുകയും നളിനി പുറത്തേക്ക് തലയിടിച്ച് വീഴുകയും ചെയ്തു.

ഉടൻ തന്നെ ബസ് നിർത്തി നളിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

തിരുവനന്തപുരത്തെ അപകടം; രണ്ട് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ നടപടിയെടുത്ത് തിരുവനന്തപുരം എൻഫോസ്‌മെന്റ് ആർടിഒ. അപകടമുണ്ടാക്കിയ രണ്ട് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

വാഹനമോടിച്ച എകെ വിഷ്ണുനാഥ്, ഡ്രൈവിംഗ് പരിശീലനം നൽകിയ വിജയൻ കെ എന്നിവരുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. ഒരു വർഷത്തേക്കാണ് നടപടി.

ഇതിനു പുറമെ ഇരുവരെയും എടപ്പാളിലെ എംവിഡി ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിന് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിയ്ക്ക് സമീപം ഇന്നലെയാണ് അപകടം നടന്നത്.

ഡ്രൈവിംഗ് പരിശീലനത്തിനിടെ കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 5 പേർക്ക് പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ട് പേർ ഓട്ടോ ഡ്രൈവർമാരാണ്.

കൂടാതെ രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിരുന്നു. വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥ് ഡ്രൈവിങ്ങ് പരിശീലിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമായത്.

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചു

കോട്ടയം: കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കോട്ടയം കിടുങ്ങൂരിലാണ്‌ അപകടമുണ്ടായത്. ഇടുക്കി ബൈസണ്‍വാലി സ്വദേശി സാജി സെബാസ്റ്റ്യന്‍ (58) ആണ് മരിച്ചത്.

അപകടത്തിൽ കാറിലുണ്ടായിരുന്ന സെബാസ്റ്റ്യന്റെ ഭാര്യയ്ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നതാണ് പ്രാഥമിക നിഗമനം. കാര്‍ പൊളിച്ച ശേഷമാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്.

Summary: A tragic accident occurred in Thrissur, Kerala, when a 74-year-old woman, identified as Nalini from Poovathur, fell from a moving bus named ‘Johnies’ and died. The incident happened around 10:14 AM today

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല കൊച്ചി: സംസ്ഥാനത്ത് ഇന്നും...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

Related Articles

Popular Categories

spot_imgspot_img