നാലാം ക്ലാസ്സുമുതൽ തന്നെ ലഹരിക്കടിമയാക്കി ലൈംഗിക പീഡനം നടത്തിവന്നയാളെക്കുറിച്ച് കുട്ടി നൽകിയ വിവരം അറിഞ്ഞ പോലീസും എക്സൈസും നടത്തിയ കുറ്റമറ്റ അന്വേഷണം പ്രതിക്ക് തക്കതായ ശിക്ഷ നേടിക്കൊടുത്തു. പത്തനംതിട്ട അടൂരിൽ ആണ് സംഭവം നടന്നത്. സ്‌കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് എത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് 13 വയസ്സുകാരൻ കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. ആദ്യമായി ലഹരി ഉപയോഗിച്ചത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്നും അത് ഒരാൾ തനിക്ക് തന്ന ശേഷ തന്നെ
ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് കളിസ്ഥലത്തിന് സമീപത്തുള്ള ആളില്ലാത്ത വീടിന്റെ ശുചിമുറിയിൽ കൊണ്ടുപോയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ലഹരി മരുന്ന് നൽകിയാണ് പ്രതി കുറ്ററിയെ പീഡിപ്പിച്ചത്. പിന്നീട് അത് മൂന്നുവർഷത്തോളം തുടർന്നു.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ നിലവിൽ തിരുവല്ല എക്സൈസ് റേഞ്ച് ഓഫീസിൽ ജോലി ചെയ്യുന്ന ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എം കെ വേണുഗോപാൽ ഇത് കൊടുമൺ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയെ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയപ്പോൾ കുട്ടി പറഞ്ഞതെല്ലാം സത്യമെന്ന് ബോധ്യപ്പെട്ടു. പൊങ്ങലടി മറ്റയ്ക്കാട്ട് സ്വദേശി വിൽസൺ എന്നയാളാണ് പ്രതിയെന്നു മനസ്സിലാക്കിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. എക്സൈസ് ഓഫീസർ വേണുഗോപാൽ പ്രധാന സാക്ഷിയായി.
പ്രതിക്ക് 73 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. അടൂർ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
Read Also: കോയമ്പത്തൂരിൽ മോദി നടത്തിയ റോഡ് ഷോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍