വടവട ചിലന്തിയാറിൽ ചെന്നായയുടെ ആക്രമണത്തിൽ 50 ആടുകൾ കൊല്ലപ്പെട്ടു. വട്ടവട ചിലന്തിയാർ കനകരാജിന്റെ ആടുകളെയാണ് ചെന്നായ കടിച്ചുകൊന്നത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ചെന്നായ്ക്കൂട്ടം ആക്രമിച്ചപ്പോൾ നാലുഭാഗത്തേക്കും ആടുകൾ ചിതറി ഓടിയെന്നും വെള്ളത്തിലും മറ്റും വീണാണ് നാല്പതോളം ആടുകൾ ചത്തതെന്നും കർഷകൻ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവം വിശദമായി പരിശോധിച്ച ശേഷം നഷ്ടപരിഹാരമടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.മൂന്നാർ വട്ടവട പ്രദേശങ്ങളിൽ വന്യജീവി ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ കൊല്ലപ്പെടുന്നത് പതിവായിരിക്കുകയാണ്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read also: ഒൻപത് പുതിയ റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍; വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നടപടിയുമായി സർക്കാർ