ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തിൽ തീപിടിത്തം. 3 ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 4 പേർ വെന്തു മരിച്ചു.
ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലുള്ള ബിൻസർ വന്യജീവി സങ്കേതത്തിലാണ് വ്യാഴാഴ്ച വൈകുന്നേരം 3.30 ഓടെ ദാരുണസംഭവം ഉണ്ടായത്. (4 killed in fire at wildlife sanctuary in Uttarakhand)
ത്രിലോക് മെഹ്ത (56), ദിവാൻ രാം (35), കരൺ ആര്യ (21), എന്നീ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പൊള്ളലേറ്റ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ മറ്റു നാലു ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഹൽദ്വാനിയിലെ ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്ത് എത്തിച്ചിട്ടുണ്ട്. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പുറമെ പൂരാൻ മെഹ്‌റ എന്ന പി.ആർ.ഡി തൊഴിലാളി കൂടി അപകടത്തിൽ മരിച്ചിട്ടുണ്ട്.