മണ്ണൂർ: പെരുമ്പാവൂർ മൂവാറ്റുപുഴ എം സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. മണ്ണൂരിൽ ഇന്ന് വെളുപ്പിനാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻ ടയറുകൾ ഊരിമാറി.
കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. ഡ്രൈവർ ഉറങ്ങി പോയതാണെന്നാണ് സൂചന. പരുക്കേറ്റവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.




