കൊല്ലം: യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം നെടുവത്തൂരിലാണ് സംഭവം. ഇഞ്ചക്കാട് സ്വദേശി അനീഷിന്റെ ഭാര്യ ശരണ്യമോൾ (26)ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരമാണ് സംഭവം. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്നെഴുതിയ കുറിപ്പാണ് പൊലീസിനു ലഭിച്ചത്.
ശരണ്യയുടെ ഭർത്താവ് അനീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. ശരണ്യയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും.
മതപഠന ക്ലാസ്സുകളിൽ ലഹരി വിരുദ്ധ പ്രചാരണം നടത്തും; ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പയിന്‍ വിപുലമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടരും. ലഹരി വിരുദ്ധ ജാഗ്രത എല്ലാവരും പുലര്‍ത്തണം എന്നും അദ്ദേഹം പറഞ്ഞു.
ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കി ലഹരിക്കെതിരായ പ്രവര്‍ത്തനം ശക്തമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മത, സാമുദായിക സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.