അതിക്രൂരമായ ഒരു കൊലപാതക വർത്തയാണിപ്പോൾ പുറത്തുവരുന്നത്. 24കാരിയെ കൊന്ന് 40 – 50 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി കാട്ടിൽ മൃഗങ്ങൾക്ക് ഭക്ഷിക്കാൻ ഇട്ടുനൽകിയ 25കാരൻ അറസ്റ്റിൽ. യുവതിയുടെ ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി മുറിച്ചതടക്കം പ്രതി സമ്മതിച്ചിട്ടുണ്ട്. 25-year-old man kills 24-year-old girlfriend, cuts her into pieces and feeds them to animals
ഇറച്ചിവെട്ടുകാരനായ നരേഷ് ബെങ്റ എന്ന യുവാവാണ് അറസ്റ്റിലായത്. രണ്ടു വർഷമായി ലിവ് ഇൻ ബന്ധത്തിലായിരുന്നു ഇരുവരും. ഇതിനിടെ പങ്കാളിയോട് പറയാതെ യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെ കാമുകിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഞായറാഴ്ച, ജരിയഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോർദാഗ് ഗ്രാമത്തിനു സമീപം മനുഷ്യ ശരീരഭാഗങ്ങൾ തെരുവുനായ്ക്കൾ കടിച്ചു നടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ പ്രദേശത്തെ വനമേഖലയിൽ മൃഗങ്ങൾക്ക് ഭക്ഷിക്കാനായി എറിഞ്ഞ് കൊടുത്ത നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. തുടർന്ന് ഇപ്പോൾ യുവാവ് പിടിയിലാകുകയായിരുന്നു.
പ്രതി ഇറച്ചിക്കടയിലെ ജോലിക്കാരനാണെന്നും മാംസം മുറിക്കുന്നതിൽ വിദഗ്ധനാണെന്നും കേസ് അന്വേഷിച്ച ഇൻസ്‌പെക്ടർ അശോക് സിങ് പറഞ്ഞു. ആധാർ കാർഡ് അടക്കമുള്ള യുവതിയുടെ ബാഗ് വനത്തിൽനിന്ന് പൊലീസ് കണ്ടെത്തി. യുവാവിനൊപ്പം താമസിക്കാൻ പോകുകയാണെന്ന് യുവതി അമ്മയെ വിളിച്ചറിയിച്ചതും നിർണായക തെളിവായി.