സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 24കാരിയെ ഐസിയുവിനുള്ളില്‍ ബലാത്സംഗത്തിന് ഇരയാക്കി നഴ്‌സിംഗ് അസിസ്റ്റന്റ്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലേ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ പ്രതിയായ നഴ്സിംഗ് അസിസ്റ്റന്റ് ചിരാഗ് യാദവിനെ അറസ്റ് ചെയ്തു. ചിരാഗ് യാദവ് ഐസിയുവിലേക്ക് കയറി പോകുന്നതും യുവതി കിടന്നിരുന്ന കിടക്കയ്ക്ക് സമീപമെത്തിയ ശേഷം ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ കര്‍ട്ടന്‍ കൊണ്ട് മറയ്ക്കുന്നതും തെളിവായി കണ്ടെത്തിയതോടെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്:
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ICU വിൽ പ്രവേശിപ്പിച്ച യുവതിയുടെ അടുത്തേക്ക് പുലര്‍ച്ചെ നാല് മണി സമയത്താണ് പ്രതി ചിരാഗ് യാദവ് എത്തിയത്. യുവാവ് അസമയത്ത് തന്റെ സമീപത്ത് വന്നപ്പോള്‍ തന്നെ അപകടം മനസിലാക്കിയ യുവതി ബഹളം വെക്കാന്‍ ഒരുങ്ങിയപ്പോൾ ഇയാൾ യുവതിയെ കുത്തിവെപ്പിലൂടെ ബോധരഹിതയാക്കി. തുടർന്ന് ബലാൽസംഗം ചെയ്യുകയായിരുന്നു. ബോധരഹിതയായ യുവതി പിന്നീട് ഭര്‍ത്താവ് ഫോണില്‍ വിളിച്ചപ്പോള്‍ ആണ് ഉണർന്നത്. യുവതി നടന്ന കാര്യങ്ങള്‍ കുടുംബത്തോട് പറഞ്ഞതനുസരിച്ചു കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.