സർനിയ: കാനഡയിൽ 22 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ റൂംമേറ്റ് കുത്തിക്കൊന്നു. ഒൻ്റാറിയോയിൽ സർനിയയിലെ ക്യൂൻ സ്ട്രീറ്റിലാണ് സംഭവം. അടുക്കളയിൽ വെച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ലാംബ്ടൺ കോളേജിലെ ഒന്നാം വർഷ ബിസിനസ് മാനേജ്‌മെൻ്റ് വിദ്യാർത്ഥിയായ ഗുറാസിസ് സിങ്ങാണ് മരിച്ചത്. ക്രോസ്‌ലി ഹണ്ടർ എന്ന 36 കാരനാണു പ്രതി.
കത്തി ഉപയോഗിച്ച് ഗുറാസിസ് സിങ്ങിനെ ഒന്നിലധികം തവണ റൂംമേറ്റ് കുത്തിയതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഗുറാസിസ് സിങ്ങിന്റെ മൃതദേഹം കണ്ടെടുത്തശേഷം പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൊലയ്ക്ക് പിന്നിൽ വംശീയമായ ഘടകങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും സർനിയ പൊലീസ് പറഞ്ഞു.