ഇടുക്കി നെടുങ്കണ്ടത്ത് തേയില കൊളുന്തുമായി വന്ന മിനിലോറി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. വണ്ടിപ്പെരിയാര്‍ വാളാര്‍ഡ് ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ നിന്നും എത്തിയ ലോറിയാണ് അപകടത്തില്‍ പെട്ടത്.
വണ്ടിപ്പെരിയാറില്‍ നിന്നും മൂന്നാറിലേക്ക് പോകുന്നതിനിടെ കല്ലാർ എസ് വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കമ്പനി ജീവനക്കാരായ സോമന്‍, ലിംഗം, വിജയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Read Also: