കണ്ണൂരിൽ സ്വകാര്യ ബസിനുള്ളിൽ പരിശോധന; പിടികൂടിയത് 150 തോക്കിൻതിരകൾ

കണ്ണൂർ: സ്വകാര്യ ബസിനുള്ളിൽ തോക്കിൻ തിരകൾ കണ്ടെത്തി. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിലാണ് സംഭവം. നൂറ്റിയൻപത് തോക്കിൻതിരകളാണ് പിടികൂടിയത്.

വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിലെ ബർത്തിനുളളിൽ ആണ് തോക്കിൻതിരകൾ കണ്ടെത്തിയത്. ബാഗിൽ പൊതിഞ്ഞ നിലയിലാണ് മൂന്ന് പെട്ടികളിലായി തിരകൾ ഉണ്ടായിരുന്നത്. നാടൻ തോക്കിൽ ഉപയോഗിക്കുന്നവയാണ് ഇവ.

എക്സൈസ് നടത്തിയ പരിശോധനയിലാണ് തിരകൾ കണ്ടെത്തിയത്. ഇവ പിന്നീട് പൊലീസിന് കൈമാറി. അതേസമയം തോക്കിൻ തിരകൾ കൊണ്ടുവന്നത് ആരെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരെ ഇരിട്ടി സ്റ്റേഷനിലെത്തിച്ച് പൊലീസ് പരിശോധന നടത്തുകയാണ്.

നവജാതശിശുവിന്റെ മൃതദേഹം നായ്ക്കൾ കടിച്ചുകീറിയ നിലയിൽ; ദമ്പതികൾ പിടിയിൽ

തൊടുപുഴ: നവജാത ശിശുവിന്റെ മൃതദേഹം തേയില തോട്ടത്തില്‍ നായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ഇടുക്കി അരമനപ്പാറ എസ്റ്റേറ്റിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശികളായ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏലത്തോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ ജോലി ചെയ്യുന്നതിനിടെ നായ്ക്കള്‍ എന്തോ കടിച്ചുവലിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് നോക്കുമ്പോഴാണ് നവജാതശിശുവിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ തന്നെ വിവരം രാജക്കാട് പൊലീസിനെ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img