പത്തനംതിട്ട: മല്ലപ്പള്ളിയിൽ കുറിപ്പെഴുതിവെച്ച് 14 കാരൻ വീടുവിട്ടിറങ്ങിയതായി പരാതി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് ഇന്നലെ മുതൽ കാണാതായത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്നും അഞ്ചുവർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്നുമാണ് കുറിപ്പ് എഴുതി വെച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ ആറരക്ക് ട്യൂഷന്‍ സെന്‍ററിലേക്ക് പോയതാണ് ആദിത്യൻ. എന്നാൽ വീട്ടില്‍ തിരിച്ചെത്തായതോടെ തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും തിരക്കഥ എഴുതാന്‍ താല്‍പര്യമുണ്ടെന്നും കാണിച്ചുള്ള കുറിപ്പ് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Also: മറന്നോ നമ്മുടെ ഈ ദിവ്യ ഔഷധങ്ങളെ ? തലവേദന മുതൽ രക്തസമ്മർദം വരെ എന്തിനും ഇവിടെ മരുന്നുണ്ട് !
Read Also: യാത്രയിൽ മാറ്റം, സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിൽ
Read Also: ദ്രാവിഡിന്റെ പിൻഗാമി ‘തല’യുടെ തലൈവർ; ചെന്നൈ സൂപ്പർ പരിശീലകനെ ഇന്ത്യൻ കോച്ച് ആക്കാൻ ബിസിസിഐ