മധ്യപ്രദേശ്: ഹാർദയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. 11 പേർ മരിച്ചു, 60 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഒന്നിന് പുറകെ ഒന്നായി നിരവധി സ്ഫോടനങ്ങൾ നടന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സ്ഫോടന സമയത്ത് 150 ഓളം തൊഴിലാളികൾ ഫാക്ടറി പരിസരത്തുണ്ടായിരുന്നതായാണ് റിപ്പോർട്ട്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. അതിശക്തമായ സ്ഫോടനമാണ് പടക്ക ഫാക്ടറിയിൽ ഉണ്ടായത്. പൊട്ടിത്തെറിയുടെ പ്രകമ്പനം സിയോനി മാൾവ പ്രദേശത്തം വരെ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും അടക്കം സംഭവസ്ഥലത്തെത്തിയാണ് ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് യോഗം വിളിച്ചിട്ടുണ്ട്. കൂടാതെ മന്ത്രി ഉദയ് പ്രതാപിനോട് എത്രയും വേഗം സംഭവസ്ഥലത്തേക്ക് തിരിക്കാനും നിർദേശം നൽകി.
Read Also: ബജറ്റിൽ വിഹിതം വെട്ടിക്കുറച്ചു; പരാതിയുമായി സിപിഐ മന്ത്രിമാർ