മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ചാണകക്കുഴിക്കും കാലിത്തൊഴുത്തിനുമായി ചെലവാക്കിയ തുക നിയമസഭയിൽ വെളിപ്പെടുത്തി. കാലിത്തൊഴുത്തിന് 23 ലക്ഷവും ചാണകക്കുഴിക്കു 4.40 ലക്ഷവും ആണ് ചെലവാക്കിക്കിയത്. . 2021 മുതൽ ചെലവഴിച്ച തുകയുടെ കണക്കാണിത്. (1.80 Crores spent on Cliff House renovations over a period of 3 years)
ഏറ്റവും കൂടുതൽ തുകയായതു സെക്യൂരിറ്റി ഗാർഡ് റൂം നിർമിക്കാനാണ്. 98 ലക്ഷം രൂപ. ഏറ്റവും കൂടുതൽ തുകയുടെ നിർമാണക്കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ്. ബാക്കിയുളള പണികളുടെ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്.
ക്ലിഫ് ഹൗസിലെ നിർമാണങ്ങൾക്കായി മരാമത്തു വകുപ്പ് ചെലവാക്കിയത് 1.80 കോടി രൂപയാണ്. ലിഫ്റ്റ് വയ്ക്കാൻ 17 ലക്ഷവും ലിഫ്റ്റ് വച്ചപ്പോൾ പൈപ്‌ലൈൻ മാറ്റാനായി 5.65 ലക്ഷവും വേണ്ടിവന്നു.
12 ലക്ഷമാണു ക്ലിഫ് ഹൗസിലെ പെയ്ന്റിങ് ചെലവ്. 2 തവണയായി ശുചിമുറി നന്നാക്കാൻ 2.95 ലക്ഷം മുടക്കിയിട്ടുണ്ട്. 3 വർഷത്തിനിടെയുള്ള കണക്കാണിത്.