ഇനി പുതിയ പാർലമെന്റ്; ആദ്യം അവതരിപ്പിച്ചത് വനിതാ സംവരണ ബിൽ

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരത്തിൽ നടപടികൾക്കു തുടക്കമായി. പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്നും കാൽനടയായാണ് പ്രധാനമന്ത്രിയും സ്പീക്കറും എംപിമാരുമടക്കമുള്ള പ്രതിനിധികൾ എത്തിയത്. പഴയ പാർലമെന്റ് മന്ദിരം ഇനിമുതൽ ‘സംവിധാൻ സദൻ’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പുതിയ പാർലമെന്റിൽ സ്പീക്കര്‍ ഓം ബിര്‍ള സഭയെ അഭിസംബോധന ചെയ്തു. പുതിയ പാർലമെന്റിൽ ഉച്ചയ്ക്കു 1.15ന് ലോക്സഭയും 2.15ന് രാജ്യസഭയും ചേർന്നു.

ആദ്യം വനിതാ സംവരണ ബിൽ

പുതിയ പാർലമെന്റിൽ ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാള്‍ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബില്‍ കൊണ്ട് ലക്ഷ്യമിടുന്നത്. വനിതാ സംവരണം നിലവിൽ വന്നാൽ ലോക്‌സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. എന്നാല്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. ബിൽ അവതരണത്തിനിടെ വ്യക്തത ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ഉണ്ടാക്കിയിരുന്നു. ബില്ലിന്റെ ഡിജിറ്റല്‍ കോപ്പി അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും അംഗങ്ങള്‍ക്ക് അത് നോക്കാമെന്നും ഭരണപക്ഷം വ്യക്തമാക്കി. കോണ്‍ഗ്രസാണ് ബില്ല് ആദ്യം കൊണ്ടുവന്നത് എന്ന അധീര്‍ രജ്ഞന്‍ ചൗധരിയുടെ പ്രസ്താവന ബഹളത്തിന് വഴിവെച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാ സംവരണം കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിൽ ചർച്ച നാളെ നടക്കും.

നാരിശക്തന്‍ വന്ദന്‍ എന്ന പേരില്‍ അവതിരിപ്പിച്ച ബില്‍ അനുസരിച്ച് ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമാണ് ലക്ഷ്യം വയ്ക്കുന്നത്. ആറ് പേജുള്ള വനിതാ സംവരണ ബില്ലില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള ഉപ സംവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒബിസി വിഭാഗങ്ങള്‍ക്ക് (മറ്റ് പിന്നാക്കവിഭാഗം) സംവരണം ഇല്ല. വനിതാ സംവരണം രാജ്യസഭയിലോ സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലുകളിലോ ഉണ്ടായിരിക്കുന്നതല്ല. ലോക്സഭയിലെയും അസംബ്ലികളിലെയും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്നതാണ്. നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെയായിരിക്കും ഇവരെ തിരഞ്ഞെടുക്കുക എന്നും ബില്ലില്‍ വ്യക്തമാക്കുന്നു. സംവരണ ക്വാട്ടയില്‍ മൂന്നിലൊന്ന് സീറ്റുകള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ളതായിരിക്കും. കൂടാതെ എല്ലാ തവണയും ലോക്‌സഭാ, സംസ്ഥാന നിയമസഭാ, ഡല്‍ഹി നിയമസഭാ എന്നിവയിലേക്കുള്ള സംവരണ മണ്ഡലം പാര്‍ലമെന്റ് നിശ്ചയിക്കുന്നതിന് അനുസരിച്ച് മാറ്റാവുന്നതാണ്.

എംപിമാർ ഫോട്ടോ സെഷന് അണിനിരന്നു

രാവിലെ ഇരു സഭകളിലെയും അംഗങ്ങൾ പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിനു മുൻപിലെ അങ്കണത്തിൽ ഒത്തുചേർന്നു ഫോട്ടോ സെഷൻ നടന്നു. രാജ്യസഭയിലെയും ലോക്സഭയിലെയും എംപിമാരും ഒരുമിച്ചിരുന്ന സെഷന്‍ ആയിരുന്നു ആദ്യം നടന്നത്. ശേഷം രണ്ടാമത്തെ സെഷനിൽ രാജ്യസഭാ അംഗങ്ങളും മൂന്നാമത്തെ സെഷനില്‍ ലോക്‌സഭാ അംഗങ്ങളും ഫോട്ടോയ്ക്ക് അണിനിരന്നു. ഫോട്ടോ ശേഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു. എംപി നർഹരി അമിൻ ആണ് കുഴഞ്ഞ് വീണത്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് നർഹരി അമിൻ.

വികസിത രാജ്യത്തിലേക്കുള്ള യാത്ര ഇന്ന് ആരംഭിക്കുന്നുവെന്ന് പ്രധാനമന്ത്രി

വികസിത രാജ്യത്തിലേക്കുള്ള യാത്ര ഇന്ന് ആരംഭിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ഓര്‍മ്മകളാണ് ഇവിടെയുള്ളതെന്ന് സൂചിപ്പിച്ച മോദി സെന്‍ട്രല്‍ ഹാള്‍ വൈകാരിതകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് കൂട്ടിച്ചേർത്തു. ഇത് നമ്മളെ വികാരഭരിതരാക്കുന്നുണ്ട്, ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ പ്രചോദിപ്പിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. രാജ്യത്തിനു ഗണേഷ ചതുർഥി ആശംസകൾ നേർന്നാണു മോദി പ്രസംഗം ആരംഭിച്ചത്.

ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും ദേശീയ പതാകയ്ക്കും അംഗീകാരം നൽകിയതും ഇവിടെ വച്ചാണ്. മുത്തലാഖ് നിരോധനത്തിനും ഇവിടം സാക്ഷിയായി. നാലായിരം നിയമങ്ങൾ ഈ മന്ദിരത്തിൽ നിർമിച്ചു. പുതിയ ഊർജത്തിൽ ഇന്ത്യ തിളങ്ങുകയാണ്’’– പ്രധാനമന്ത്രി മോദി പറഞ്ഞു. രാജ്യസഭാ ചെയർമാന്റെയും ലോക്സഭാ സ്പീക്കറുടെയും അധ്യക്ഷതയിലായിരുന്നു പ്രത്യേക സമ്മേളനം ചേർന്നത്.

Also Read: അനന്ത്നാഗ് ഏറ്റുമുട്ടൽ: ഒരു സൈനികന്റെ മൃതദേഹം കൂടി കണ്ടെടുത്തു : ഏഴാം ദിവസത്തിലേക്ക്

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

മാപ്പ് പറയണം, 10 കോടി രൂപ നഷ്ടപരിഹാരം നൽകണം; രാജീവ് ചന്ദ്രശേഖർ നൽകിയ കേസിൽ ശശി തരൂരിന് സമൻസ് അയച്ച് കോടതി

ന്യൂഡൽഹി: ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ്...

യു കെ മലയാളി ജിജിമോന്‍ ചെറിയാന് അന്ത്യയാത്രയേകി പ്രിയപ്പെട്ടവർ; സംസ്കാര ചടങ്ങുകൾ തത്സമയം: വീഡിയോ

നാട്ടിൽ നിന്നും നിന്നു ലണ്ടനിലേക്കു മടങ്ങവേ വിമാന യാത്രയ്ക്കിടെ വിടവാങ്ങിയ ജിജിമോന്‍...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടൽ; പ്രതി പിടിയിൽ

ആലപ്പുഴ:മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ....

കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ശോഭ സുരേന്ദ്രൻ; മറുപടിയുമായി ബിനീഷ് കോടിയേരി

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ബിജെപി...

ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണം; തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം

തേനി: തേനി ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണത്തിൽപെട്ട തൊഴിലാളി സ്ത്രീ മരിച്ചു....

ക്ഷേ​ത്രോ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞു; കുത്തേറ്റത് പാപ്പാനടക്കം രണ്ടു പേർക്ക്; ഒരാൾക്ക് ദാരുണാന്ത്യം

തൃ​ശൂ​ർ: തൃ​ശൂ​രിൽ ക്ഷേ​ത്രോ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞ് ഒ​രാ​ളെ കു​ത്തി​ക്കൊ​ന്നു. എ​ള​വ​ള്ളി ബ്ര​ഹ്മ​കു​ളം ശ്രീ...

Related Articles

Popular Categories

spot_imgspot_img