പാലക്കാട്: ആനത്താവളത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കുങ്കിയാനയ്ക്ക് പരിക്ക്. പാലക്കാട് ധോണിയിലെ ഫോറസ്റ്റ് ക്യാംപിൽ വച്ചാണ് സംഭവം. അഗസ്ത്യൻ എന്ന കുങ്കിയാനയെയാണ് ഒറ്റയാൻ ആക്രമിച്ചത്.(wild elephant attacked kumki elephant in dhoni) നാല് ദിവസം മുമ്പാണ് സംഭവം നടന്നത്. ഒറ്റയാന്റെ കുത്തേറ്റ് കുങ്കിയാനയ്ക്ക് കഴുത്തിനു പരിക്കേറ്റു. നിലവിൽ കുങ്കിയാന ചികിത്സയിൽ തുടരുകയാണ്. ആനത്തവാളത്തിലെ സോളാർ വേലി തകർത്താണ് ഒറ്റയാന അകത്തു കയറിയത്. തുടർന്ന് അഗസ്ത്യനെ കുത്തിവീഴ്ത്തുകയായിരുന്നു. മദപ്പാടുള്ള ആനയാണ് ആക്രമണം നത്തിയതെന്നും പ്രതിരോധം തീർത്തതായും വനം വകുപ്പ് […]
തൃശൂർ: അതിരപ്പിള്ളിയിൽ വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കുത്തിമറിച്ചിട്ട് കാട്ടാന. ആക്രമണത്തിൽ രണ്ട് വനപാലകർക്ക് പരിക്കേറ്റു. അതിരപ്പിള്ളി കണ്ണംകുഴിയിലാണ് സംഭവം.(Wild elephant attack on forest guard’s jeep; Two officials were injured) ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ റിയാസ്, വാച്ചര്‍ ഷാജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാര്‍പ്പ റേഞ്ചിലെ കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പിന് നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. ആറ് വനപാലകരാണ് സംഭവ സമയത്ത് ജീപ്പിലുണ്ടായിരുന്നത്. […]
ഇടുക്കി: മൂന്നാറില്‍ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ശല്യം. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണം ഉണ്ടായത്. എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന കുത്തിമറിച്ചു.(Wild elephant attack in munnar) ലയത്തിലെ ജീവനക്കാരനായ ജയരാജിന്റെ വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന കുരിശുപള്ളിക്കും കാട്ടാന കേടുപാടുകള്‍ വരുത്തി. കുരിശുപള്ളിയുടെ ചില്ലുകള്‍ കാട്ടാന തകര്‍ത്ത നിലയിലാണ്. പ്രദേശവാസികള്‍ വിവരമറിയിച്ചതോടെ വനപാലകരെത്തി പ്രദേശത്ത് നിന്നും കാട്ടാനകളെ തുരത്തി. മൂന്നാറിൽ ദിനംപ്രതി കാട്ടാനയുടെ ആക്രമണം വർധിച്ചു വരികയാണ്. ഇത് […]
ഇടുക്കി: ഇടുക്കിയിൽ വീണ്ടും ആക്രമണം നടത്തി ചക്കക്കൊമ്പൻ. ശാന്തൻപാറയിൽ റേഷൻകട കാട്ടാന തകർത്തു. ആനയിറങ്കലിലെ റേഷൻകടയാണ് ചക്കക്കൊമ്പൻ തകർത്തത്.(Chakkakomban destroyed ration shop in idukki) അരിയടക്കം അകത്താക്കിയ ശേഷമാണ് ചക്കക്കൊമ്പൻ സ്ഥലം വിട്ടത്. പുലർച്ചെ നാല് മണിക്കായിരുന്നു ആക്രമണം നടന്നത്. ശാന്തൻപാറ, പന്നിയാർ മേഖലയിൽ ചക്കക്കൊമ്പൻ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിലും കാട്ടാനയുടെ ആക്രമണം നടന്നിരുന്നു. ഇവിടെ ചൂണ്ടൽ സ്വദേശിയുടെ കാർ ചക്കക്കൊമ്പൻ തകർത്തു. തുടർന്ന് ആർടിടി സംഘവും നാട്ടുകാരും ചേർന്ന് […]
ചേരമ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. വയനാട് – തമിഴ്നാട് അതിർത്തിയായ ചേരമ്പാടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് കുഞ്ഞുമൊയ്തീനാണ് മരിച്ചത്.(Wild elephant attack; farmer killed) ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു കുഞ്ഞുമൊയ്തീനെ കാട്ടാന ആക്രമിച്ചത്. വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞുമൊയ്തീനെ ആന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. ഊട്ടി-കോഴിക്കോട് ദേശീയപാതയിൽ ചുങ്കം ജംഗ്ഷനിൽ ആക്ഷൻ കമ്മിറ്റി വാഹനങ്ങൾ തടയുന്നുണ്ട്. കഴിഞ്ഞ ദിവസം ഇടുക്കി […]
തിരുവനന്തപുരത്ത് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. വിതുര – ബോണക്കാട് റോഡിലാണ് സംഭവം. ആനയുടെ ആക്രമണത്തിൽ നിന്നും ദമ്പതികൾ രാഖിക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. ബോണക്കാട് സ്വദേശികളായ മനോജ്, ഭാര്യ സുജിത എന്നിവർക്കു നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കാട്ടാന തകർത്തു. ദമ്പതികൾ ഓടി രക്ഷപെട്ടു. (wild elephant attack on couple in Thiruvananthapuram) വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. വിതുരയിൽ നിന്നും ബോണക്കാടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു ദമ്പതികൾ. കാണിത്തടം […]
© Copyright News4media 2024. Designed and Developed by Horizon Digital