ലോകമലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണിയൊരുക്കി ഉണ്ണിക്കണ്ണനെ വരവേറ്റ് മലയാളികൾ. സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് ഇന്ന്. പുതിയ വർഷത്തിന്റെ തുടക്കമായും ഒരു വർഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും ആഘോഷിക്കുന്ന വിഷു കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് ആഘോഷിക്കുന്നത്. കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിൽ കൊന്നപ്പൂവ്, വെള്ളരിക്ക, ചക്ക, മാങ്ങ, മറ്റു ഫലവർഗങ്ങൾ, നാളികേരം, അഷ്ടമംഗല്യം, അരി, കോടിമുണ്ട്, സ്വർണം, പണം എന്നിവയെല്ലാം ഒരുക്കി മലയാളി കണ്ണനെ കണികണ്ടുണർന്നു. ബ്രാഹ്മമുഹൂർത്തത്തിലാണ് വിഷു കണി കാണേണ്ടത്. മുഖ്യമന്ത്രി […]
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4): ഈ വർഷം പൊതുവെ ശുഭാധിക്യം പ്രതീക്ഷിക്കാം. ഏർപ്പെട്ടിരിക്കുന്ന എല്ലാ കാര്യത്തിലും ഈശ്വരാധീനവും പുരോഗതിയുമുണ്ടാകും. ചികിത്സകളാലും വിശ്രമത്താലും സൽസന്താനഭാഗ്യമുണ്ടാകും. ദമ്പതികൾ ഒരുമിച്ച് താമസിക്കാനുള്ള സാഹചര്യമുണ്ടാകും. വർഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുന്ന വസ്തു–വകകൾ ക്രയവിക്രയം ചെയ്യുന്നതിനും യോജിച്ച കാലഘട്ടമാണ്. ഗൃഹത്തിൽ ഐശ്വര്യാഭിവൃദ്ധി, ധനധാന്യ ലാഭം, വസ്ത്രാലങ്കാര പുരസ്കാര ലബ്ധി സന്താനങ്ങളെ കൊണ്ട് സന്തോഷം എന്നിവയും ഉണ്ടാകും. ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2): ഈ വർഷം പൊതുവെ ഗുണദോഷസമ്മിശ്ര ഫലമാണ്. ആത്മധൈര്യത്തോടെ […]
തൃശ്ശൂർ: ഡാൻസിങ് അമ്പ്രല്ല, മ്യൂസിക്കൽ ടോർച്ച്, ബട്ടർഫ്ലൈ കിറ്റ് കാറ്റ് അങ്ങനെ പലതരത്തിൽ ആയി വിഷു വിപണി കീഴടക്കാൻ എത്തിയ സാക്ഷാൽ പടക്കങ്ങളാണ് ഇവയെല്ലാം. പേരിലെ കൗതുകം മാത്രമല്ല സംഭവം അടിപൊളി വൈബ് ആണ്. വിഷു മിന്നിക്കാൻ ശിവകാശിയിൽ നിന്ന് പുതിയ നമ്പറുകളാണ് ഇത്തവണ ഇറക്കിയിരിക്കുന്നത്. ഡാൻസിങ് അമ്പ്രല്ല തിരികൊളുത്തി കയ്യിൽ പിടിച്ചാൽ വട്ടത്തിൽ കറങ്ങി നൃത്തം ചെയ്യും. നീല, വെള്ള,പച്ച, മഞ്ഞ സ്വർണ്ണ നിറങ്ങളിൽ ലഭ്യമാണ്. മയിൽപീലി വിടർത്തിയാടുന്ന പോലെ വലിയ പൂത്തിരി ആണ് പീകോക്ക് […]
മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസ് ഒരുക്കി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ നടത്തുക. നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഏപ്രിൽ 10ന് പുലർച്ചെ നടതുറന്ന് 18ന് ദീപാരാധനയോടെയാണ് ശബരിമല നട അടയ്ക്കുക. ട്രെയിനിൽ ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയത്തും ചെങ്ങന്നൂർ […]
© Copyright News4media 2024. Designed and Developed by Horizon Digital