പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്ന് തമിഴ് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്ന സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പാക്കപ്പെടരുതെന്നും തമിഴ്‌നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും വിജയ് കൂട്ടിച്ചേർത്തു. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. മുങ്ങുന്ന കപ്പലിനെ താങ്ങി നിര്‍ത്താനുള്ള ശ്രമമായേ ഇതിനെ കാണാനാകൂ. മതവികാരം ഉണര്‍ത്തി തെരഞ്ഞെടുപ്പില്‍ ലാഭം കൊയ്യാന്‍ ബിജെപി ശ്രമിക്കുന്നു, […]
തമിഴകത്തെ അടുത്തകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ ഒന്നാണ് ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനം. ഫെബ്രുവരി 2നാണ് തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരണം വിജയ് പ്രഖ്യാപിച്ചത്കഴിഞ്ഞ ദിവസം വിജയ് രസികർ മൺട്രം ചെന്നൈയിൽ എക്സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. ഇപ്പോഴിതാ യോഗത്തിൽ തന്റെ ഫാൻ ക്ലബ് അംഗങ്ങൾക്ക് നൽകിയ ഉപദേശമാണ് ചർച്ചയാകുന്നത്. രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം നടൻ ആരാധകരുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യോഗത്തിൽ പ്രതിസന്ധികളെയും വിമർശനങ്ങളെയും പുഞ്ചിരിയോടെ നേരിടാൻ […]
അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അറിയിച്ച് മടങ്ങവെ നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്. വിജയ് വാഹനത്തിൽ കയറാൻ പോകുന്നതിനിടെയാണ് സംഭവം. ആൾക്കൂട്ടത്തിൽ നിന്ന് ആരോ നടനെതിരെ ചെരുപ്പ് എറിയുകയായിരുന്നു.സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ് . ആരാണ് ഇതിന് പിന്നിൽ എന്ന കാര്യത്തിൽ വ്യക്തതയില്ല. ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചത്. ഒട്ടനവധി പേരാണ് പ്രിയ ക്യാപ്റ്റനെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിച്ചേർന്നത്. വിജയിയും തന്റെ പ്രതിസന്ധിയിൽ താങ്ങായി, സിനിമയിൽ […]
ന്യൂസ് ഡസ്ക്ക്: തമിഴ് നടൻ വിജയ് നായകനായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ലിയോ. ബ്രഹ്മാണ്ഡ സിനിമാ സംവിധായകൻ ലോകേഷ് കനകരാജ് സകലകഴിവും പുറത്തെടുത്ത് തയ്യാറാക്കുന്ന ചിത്രം. നിലവിൽ ലഭിക്കുന്ന അത്യാധുനിക സംവിധാനങ്ങൾ, മികച്ച അണിയറ പ്രവർത്തകർ ,വൻ താരനിര അങ്ങനെ തീയറ്റുകളെ ഇളക്കി മറിക്കാനുള്ളതെല്ലാം ലിയോ യിൽ ഉണ്ട്. നാല് തവണയായി ഇറങ്ങിയ പ്രമോഷൻ പോസ്റ്ററുകൾ പോലും കോടിക്കണക്കിന് പേരാണ് കണ്ടത്. വിക്രം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും […]
© Copyright News4media 2024. Designed and Developed by Horizon Digital