കൊച്ചി: ചോദ്യത്തിന് ഉത്തരം പറയാത്തതിന് മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്. മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂളിനെതിരെയാണ് നടപടി. അടച്ചുപൂട്ടുന്നതിനായി നോട്ടീസ് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി.(Minister V Sivankutty directed to issue a notice to close Mattancherry Smart Kids Play School) സ്കൂൾ പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകാനും […]
വൈകിയെത്തിയതോടെ പരിപാടിക്ക് പ്രാർത്ഥനാഗീതം ആലപിക്കാൻ കഴിയാത്ത വിഷമത്തിൽ വിതുമ്പിക്കരഞ്ഞ കുരുന്നുകൾക്ക് ആശ്വാസമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.The minister provided an opportunity for crying children to sing during the program. കുട്ടികൾ കരയുന്നതിന്റെ കാരണം അറിഞ്ഞതോടെ മന്ത്രി തന്നെ ഇടപെട്ട് അധ്യക്ഷന്റെ അനുവാദത്തോടെ പരിപാടിക്കിടെ പ്രാർത്ഥനാഗീതം ആലപിക്കാൻ അവസരം നൽകുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി രസകരമായ ഈ സംഭവം പങ്കുവെച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പാങ്ങോട് കെ വി യുപി സ്കൂളിൽ പുതിയ […]
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു. മലപ്പുറം ജില്ലയിലെ 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 താല്‍ക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. കാസര്‍കോട് 18 സ്‌കൂളുകളിലായി 18 താല്‍ക്കാലിക ബാച്ചുകളും അനുവദിച്ചിട്ടുണ്ട്.(Plus one seat crisis-120 temporary batches allowed in Malappuram) താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതിലൂടെ 14 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടായിട്ടുള്ളതെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. സീറ്റുകള്‍ വര്‍ധിപ്പിച്ചതിലൂടെ മലബാര്‍ മേഖലയിലെ പ്രവേശന പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും […]
തിരുവനന്തപുരം: സ്കൂൾ പിടിഎകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുതുക്കിയ മാര്‍ഗരേഖ ഇറക്കാന്‍ നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രധാന അധ്യാപകരെ നോക്കുകുത്തികളാക്കി പിടിഎ ഭാരവാഹികള്‍ സ്‌കൂള്‍ ഭരിക്കുന്ന സ്ഥിതി അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തിസമയങ്ങളില്‍ പിടിഎ ഭാരവാഹികൾ സ്കൂളിൽ വരേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Minister V Sivankutty Enforces New Rules for School PTA) ‘‘പ്രവൃത്തിസമയങ്ങളില്‍ അവര്‍ സ്‌കൂളില്‍ വരേണ്ടതില്ല. ചില സ്ഥലങ്ങളില്‍ പിടിഎ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചിലയിടത്ത് പലരും വര്‍ഷങ്ങളായി പിടിഎ പ്രസിഡന്റുമാരായി […]
പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സമരത്തിനിറങ്ങിയ എസ്എഫ്‌ഐയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, സമരം ചെയ്ത് ഉഷാറാകട്ടെ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. (Plus one seat crisis: Minister V Sivankutty mocks SFI strike) “സമരം ചെയ്‌തൊക്കെ അവര് പഠിച്ച് വരട്ടേന്ന്… ഇങ്ങനെയൊക്കെയല്ലേ അവര് കാര്യങ്ങള് പഠിച്ചു വരാന്‍ പറ്റുകയുള്ളൂ. അവര്‍ എന്താണ് മനസ്സിലാക്കിയിരിക്കുന്നത് എന്നറിയില്ല. തെറ്റിദ്ധാരണയാകാം. എസ്എഫ്‌ഐക്കാര്‍ എല്ലാക്കാര്യങ്ങളും മനസ്സിലാക്കണമെന്നില്ലല്ലോ. നാളെ അവരെ മനസ്സിലാക്കിക്കാം. മലബാര്‍ […]
സംസ്ഥാനത്തെ സ്കൂളുകളിൽ 220 അധ്യയന ദിനങ്ങൾ ഉറപ്പാക്കി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അതേസമയം ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകൾക്ക് പ്രവൃത്തിദിനം 200 ആക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മ വികസനസമിതി യോഗത്തിൽ തീരുമാനമായി. (School days will reduced to 200 for primary class: V Sivankutty) ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആണ് തീരുമാനം. കോടതിയുടെ തുടർനിർദേശങ്ങൾ വരുന്ന മുറയ്ക്ക് തുടർനടപടികൾ […]
തനിക്ക് നഷ്ടപ്പെട്ടതിന്റെ വേദന അവന്തികയ്ക്ക് മാത്രമേ അറിയാമായിരുന്നുള്ളു. അതുകൊണ്ടുതന്നെ അതങ്ങിനെ വിട്ടുകളയാൻ അവൾക്ക് മനസ്സുവന്നില്ല. പാലാരിവട്ടത്തെ വാടകവീട്ടിൽ നിന്ന് ആരോ എടുത്തുകൊണ്ടു പോയ തന്റെ സൈക്കിൾ കണ്ടുപിടിച്ചു തരണം എന്നാവശ്യപ്പെട്ട് പലരെയും സമീപിച്ചെങ്കിലും നടന്നില്ല. ഒടുവിൽ നേരിട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി. അത് ഫലം കണ്ടു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ അവന്തികയ്ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ സമ്മാനം എത്തി, പുതിയ സൈക്കിൾ. കഴിഞ്ഞദിവസം എറണാകുളം പാലാരിവട്ടം സ്വദേശിനി അവന്തിക മന്ത്രിയ്ക്ക് അയച്ച ഇ […]
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക വൈകാരിക മേഖലകളിലെ സമഗ്ര വികാസം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ മൂല്യ നിർണയ പരിഷ്കരണം നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിർണ്ണയ പരിഷ്‌കരണം എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യപദ്ധതി പരിഷ്‌കരണം നടന്നുവരുന്ന പശ്ചാത്തലത്തിൽ മൂല്യനിർണയത്തിന്റെ രീതിയും മാറ്റുകയാണ് എന്നും മന്ത്രി പറഞ്ഞു. 2005 മുതൽ പിന്തുടർന്നു പോരുന്ന നിരന്തര വിലയിരുത്തൽ പ്രക്രിയയുടെ ശക്തിയും […]
തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിര്‍ത്തിയുള്ളതാണെന്നും മന്ത്രി ആരോപിച്ചു. ആദ്യ അലോട്ട്മെന്‍റ് തുടങ്ങുന്നതിന് മുൻപുള്ള രാഷ്ട്രീയക്കളി മൂന്നാം അലോട്ട്മെന്‍റ് കഴിയുമ്പോൾ അവസാനിക്കുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നടത്തുന്ന സ്കൂളുകളിൽ ശുചീകരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം കരമന സര്‍ക്കാര്‍ സ്കൂളിലായിരുന്നു ശുചീകരണ ദിനം […]
തിരുവനന്തപുരം: തലസ്ഥാനത്തെ സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 16 റോഡുകൾ പൂർത്തീകരിച്ചു, ഇനി 10 റോഡുകൾ ആണുള്ളത്, സ്കൂൾ തുറക്കുന്നതിന് മുൻപേ റോഡുകൾ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇനിയുള്ള പത്തു റോഡുകളുടെ പണി 90% പൂർത്തിയായെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം നഗരത്തിൽ പെട്ടെന്നുണ്ടായ വെള്ളക്കെട്ട് അല്ല, പണ്ടും ഇതേ പോലെ വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. മഴക്കെടുതി ഉണ്ടായ ഇടങ്ങൾ പൂർവ്വസ്ഥിതിയിൽ ആക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലപൂർവ്വ ശുചീകരണം വൈകിയിട്ടില്ല […]
© Copyright News4media 2024. Designed and Developed by Horizon Digital