കണ്ണൂർ: വിദ്യാലയങ്ങൾക്ക് നക്ഷത്രപദവി നൽകുന്നതിനുള്ള മാർഗ്ഗരേഖ പുറത്തിറക്കി. ഹരിത ശുചിത്വ പ്രവർത്തനം പരിഗണിച്ച് ആയിരിക്കും കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നക്ഷത്രപദവി നൽകുക. ഫൈവ് സ്റ്റാർ പദവികൾ വരെയാണ് വിദ്യാലയങ്ങൾക്ക് നൽകുന്നത്. പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് നക്ഷത്രപദവി നൽകുന്നത്. നവംബർ ഒന്നിനും ഡിസംബർ 31നും രണ്ട് ഘട്ടങ്ങളിൽ ഹരിതവിദ്യാലയ പ്രഖ്യാപനം നടത്തുന്ന വിദ്യാലയങ്ങളിൽ നിന്നും നക്ഷത്ര പദവിക്കർഹമായവയെ തിരഞ്ഞെടുക്കും. ജില്ലയിൽ സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലകളിലായി 1629 വിദ്യാലയങ്ങളാണ് ഉള്ളത്. ഇത്രയും വിദ്യാലയങ്ങൾ 2025 ഡിസംബർ 31നകം ഹരിത വിദ്യാലയങ്ങളായി […]
കൊച്ചി: സംസ്ഥാനത്തെ പത്താം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. No more Saturday classes in schools; The High Court canceled the order അധ്യാപക സംഘടനകളും വിദ്യാർഥികളുമടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണു ജസ്റ്റിസ് എ.സിയാദ് റഹ്മാന്റെ ഉത്തരവ്. നിലവിൽ സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാണ്. എന്നാൽ ഇനി മുതൽ അത് പാടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രവൃത്തിദിവസങ്ങളുടെ കാര്യത്തിൽ വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകൾ അടക്കമുള്ളവരുമായി ആലോചിച്ച് […]
കേരളത്തിലെ സ്‌കൂളുകൾക്കു ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതു പിൻവലിക്കാനാകില്ലെന്നു സർക്കാർ. 220 പ്രവൃത്തിദിനം വേണമെന്നു വിദ്യാഭ്യാസച്ചചട്ടത്തിൽ പറയുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധിപ്രകാരമാണ് ഈ വർഷത്തെ കലണ്ടർ തയാറാക്കിയതതെന്നും മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി.Kerala government says Saturday cannot be withdrawn as working day for schools കോടതിയലക്ഷ്യ നടപടിയിൽനിന്ന് ഒഴിവാകാൻ ചട്ടപ്രകാരമാണ് തീരുമാനമെടുത്തത്. കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തേണ്ടതുമുണ്ട്. ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതിൽ കുട്ടികൾക്ക് വലിയ സന്തോഷമാണെന്നും അദേഹം പറഞ്ഞു. 220 ദിവസമാണ് കേരളം ഉൾപ്പെടുത്തിയിട്ടുള്ളത്. […]
© Copyright News4media 2024. Designed and Developed by Horizon Digital