റിയാദ്: കൊല്ലം സ്വദേശികളായ മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്ത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ചയാണ് അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിലെ താമസ സ്ഥലത്ത് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത്തിനെ തൂങ്ങിനിൽക്കുന്ന നിലയിലും പ്രീതിയെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാതെ വന്നതോടെ അന്വേഷിച്ച് […]
4000 വർഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിൽ നിന്നും പുരാവസ്തു ഗവേഷകർ . ഖൈബറിലെ മരുഭൂമി പ്രദേശത്ത് കണ്ടെത്തിയ ഈ സ്ഥലത്തിന് അൽ-നത (al-Natah) എന്നാണ് പേര് നൽകിയിരിക്കുന്നത്. ബിസി 2400 -ൽ ജനവാസമുണ്ടായിരുന്ന ഈ നഗരം പിന്നീട് ബിസി 1400-ഓടെ ഉപേക്ഷിക്കപ്പെട്ടു എന്നാണ് ഗവേഷകർ പറയുന്നത്. A 4,000-year-old city has been discovered in Saudi Arabia 50 പ്രത്യേക വസതികളും 14.5 കിലോമീറ്റർ നീളമുള്ള മതിലും ഉൾപ്പെടുന്ന നിബിഡമായ […]
സൗദി അറേബ്യയിലെ വിദൂരസ്ഥമായ മരുഭൂമിയിൽ പരിക്കേറ്റ് കിടന്ന ഇടയന് സൗദി റെഡ് ക്രസൻറ് ടീം രക്ഷകരായി. ഖസീം പ്രവിശ്യയിലെ മരുഭൂമിയിൽ ഒട്ടകങ്ങളുടെ ഇടയനായി ജോലി നോക്കിവന്ന പ്രവാസിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒരു സൗദി പൗരൻ റെഡ് ക്രസൻറിനെ വിവരം അറിയിച്ചതിനെത്തുടർന്ന് അതിവേഗം എയർ ആംബുലൻസ് അയച്ച് അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. ഇപ്പോൾ ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. അപകടനില തരണം ചെയ്തു. ഖസീം പ്രവിശ്യയുടെ വടക്ക് അൽ ബൈദ ഖനിമേഖലയുടെ പടിഞ്ഞാറ് അൽ മദ്ഹൂർ മരുഭൂമിയിൽ ഒട്ടക […]
റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് വൈകുന്നു. മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് ഒക്ടോബർ 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി. നേരത്തെ കോടതി ഒക്ടോബർ 17 (വ്യാഴാഴ്ച) ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. റഹീമിൻറെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്.Abdul Rahim’s release order delayed in Saudi Arabia jail പുതിയ സാഹചര്യം വിലയിരുത്താൻ റിയാദിലെ റഹീം സഹായ സമിതി അടിയന്തിര […]
രാജ്യത്ത് കഴിയുന്ന അനധികൃത താമസക്കാരെ പുറത്താക്കാനായി നീക്കം തുടങ്ങി സൗദി. ഇതുവരെ 22000 പേരെയാണ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ 5000 പേർ അനധികൃതമായി അതിർത്തി ലംഘിച്ച് നുഴഞ്ഞു കയറിവരാണ്. Saudi to evict illegal residents; 22,000 people were arrested. ബാക്കിയുള്ളവർ താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ചവരാണ്. യെമനിൽ നിന്നും എത്യോപ്യയിൽ നിന്നുമാണ് ഏറ്റവും അധികം ആളുകൾ നുഴഞ്ഞു കയറിയിരിക്കുന്നത്. തൊഴിൽ നിയമ ലംഘകരിൽ ഒട്ടേറെ രാജ്യക്കാർ ഉൾപ്പെടും.അനധികൃത താമസക്കാരെ സഹായിക്കുന്നവർക്ക് […]
റിയാദ്: സൗദി അറേബ്യയിൽ സോഷ്യൽ മീഡിയയിലൂടെ ഭരണകൂടത്തെ വിമർശിച്ചയാൾക്ക് 30 വർഷം തടവ് ശിക്ഷ. മുഹമ്മദ് അൽഗംദി (50) എന്ന മുൻ അദ്ധ്യാപകനെതിരെയാണ് നടപടി.A former teacher who criticized the Saudi Arabian government on social media has been jailed for 30 year കേസിൽ ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും ആഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2022 ജൂണിലാണ് ഇയാൾ ആദ്യമായി അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജൂലായിൽ വധശിക്ഷയ്ക്ക് വിധിച്ചു. സർക്കാരിനെതിരായ ഗൂഢാലോചന, തീവ്രവാദത്തെ പിന്തുണയ്ക്കൽ […]
തിരുവനന്തപുരം: സൗദി അറേബ്യയില്‍ നിരവധി തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2024 സെപ്റ്റംബര്‍ 05 വരെ അപേക്ഷകള്‍ സമർപ്പിക്കാം.(Many job opportunities in Saudi Arabia; Apply now) എമർജൻസി, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ സ്പെഷ്യലിസ്റ്റ് തസ്തികകളിലേയ്ക്കും, ബ്രെസ്റ്റ് സർജറി, ക്രിട്ടിക്കൽ കെയർ, ന്യൂറോളജി, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ്, ഇന്റർവെൻഷണൽ റേഡിയോളജി, കാർഡിയാക് കത്തീറ്ററൈസേഷൻ, പീഡിയാട്രിക് ഐസിയു, […]
റിയാദ്: സൗദി അറേബ്യയിലെ നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരി അന്തരിച്ചു.Princess Nouf bint Nasser bin Abdulaziz Al Saud of Saudi Arabia has passed away. രാജ്യത്തിന് പുറത്ത് വച്ചാണ് രാജുകുമാരിയുടെ അന്ത്യം സംഭവിച്ചതെന്ന് സൗദി അറേബ്യയിലെ റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. സംസ്കാരം നടത്തി. വിവിധ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാർ സൗദി ഭരണാധികാരിയെ അനുശോചനം അറിയിച്ചു.
ജിദ്ദ: സൗദി അറേബ്യയിലെ സ്വർണ ഉത്പാദന മേഖലയിൽ വലിയ അവസരങ്ങൾ ഉടൻ തുറക്കുമെന്ന് റിപ്പോർട്ട്. ഒരു കോടി മുതൽ രണ്ടു കോടി ഔൺസ് വരെ സ്വർണശേഖരം രാജ്യത്ത് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.It is reported that big opportunities will soon open up in the gold production sector in Saudi Arabia ലോകത്തെ ഏറ്റവും വലിയ ധാതുപര്യവേക്ഷണ പദ്ധതിക്ക് നേതൃത്വം നൽകുന്ന മആദിൻ കമ്പനി സിഇഒ ബോബ് വിൽറ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൗദി ഭരണകൂടത്തിന്റെ […]
മലപ്പുറം: സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ മലയാളി ഫുട്ബോൾ താരം പിടിയിൽ. അബഹ വിമാനത്താവളത്തിൽ നിന്നാണ് താരത്തെ കസ്റ്റംസ് പിടികൂടിയത്. മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരം ഇയാളിൽനിന്ന് പിടിച്ചെടുത്തതയാണ് വിവരം. (Malayali football player was arrested in Saudi) പെരുന്നാളിനോടാനുബന്ധിച്ച് അബഹയിൽ ഇന്നും നാളെയും രണ്ടുപ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിൽ കളിക്കാൻ എത്തിയതായിരുന്നു താരം. അബഹയിലെ മലയാളി ടീമിന് വേണ്ടി കളിക്കാനായിരുന്നു താരം എത്തിയത്. നാട്ടിൽ നിന്ന് ഒരാൾ കൈമാറിയ സ്റ്റിക്കറുകൾ ആണ് പിടികൂടിയതെന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital