വാസ്തുശാസ്ത്ര പ്രകാരം ഓരോ വസ്തുക്കൾക്കും അതിന്റേതായ സ്ഥാനമുണ്ട്. സ്ഥാനവും ദിശയും ആണ് പലരുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നത് എന്നാണ് വിശ്വാസം. ഇങ്ങനെ നോക്കുകയാണെങ്കിൽ വീടിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് വാതിലുകള്‍. ഒരു വീടിന്റെ പ്രവേശന കവാടം കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വരെ സ്വാധീനം ചെലുത്തുന്നു എന്നാണ് പറയുന്നത്. *പ്രവേശന കവാടത്തിനോട് ചേര്‍ന്ന് അടുക്കള ഉണ്ടായിരിക്കുന്നത് വാസ്തു ശാസ്ത്ര പ്രകാരം ദോഷം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഇത് അലസത, പതിവ് ആരോഗ്യം, വയറ്റിലെ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പ്രവേശന […]
തൊടികളിൽ സുലഭമായി കാണപ്പെടുന്ന മരങ്ങളിൽ ഒന്നാണ് നെല്ലി. വാസ്തു പ്രകാരം ചില മരങ്ങൾ വീട്ടുവളപ്പിൽ നിൽക്കുന്നത് ദോഷ ഫലങ്ങളും ചിലത് സത്‌ഫലങ്ങളും നൽകുമെന്നാണ് വിശ്വാസം. അത്തരത്തിൽ സത്‌ഫലം നൽകുന്ന വൃക്ഷങ്ങളിൽ പ്രധാനിയാണ് നെല്ലിമരം. ഹൈന്ദവ വിശ്വാസപ്രകാരം ഭവനത്തിൽ നെല്ലി നട്ടു വളർത്തുന്നതു വഴി ഐശ്വര്യം വന്നു ചേരും. ശിവപ്രീതികരമായ വൃക്ഷം കൂവളമാണെങ്കിൽ വിഷ്ണുപ്രീതികരമായ വൃക്ഷം നെല്ലിമരമാണ്. നെല്ലിമരത്തിൽ വിഷ്ണുവും ലക്ഷ്മീ ദേവിയും കുടികൊള്ളുന്നു എന്നും വിശ്വസിക്കപ്പെടുന്നു. വീടിന്റെ കുബേര ദിക്കായ വടക്കുഭാഗത്ത് നെല്ലി നട്ടു വളർത്തുന്നതാണ് ഏറ്റവും […]
ദർശന സമയത്ത് ക്ഷേത്രങ്ങൾക്ക് ചുറ്റും വലം വെക്കുന്നതിനെയാണ് പ്രദക്ഷിണം എന്നു പറയുന്നത്. എന്നാൽ, എങ്ങനെ പ്രദക്ഷിണം വെക്കണം, എത്രയെണ്ണം വേണം ഇവയൊക്കെ പലപ്പോഴും പലർക്കും അറിയില്ല. മുമ്പിൽ നടന്നുപോയ ഭക്തൻ ചെയ്യുന്നതൊക്കെ പിന്നിൽ വരുന്നവർ നോക്കി ചെയ്യുന്നതും അപൂർവമല്ല. ക്ഷേത്രങ്ങളിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഗണപതി ക്ഷേത്രത്തിൽ ഒരു പ്രദക്ഷിണവും ഭഗവതി ക്ഷേത്രത്തിൽ രണ്ടും ശിവക്ഷേത്രത്തിൽ മൂന്നും വിഷ്ണു ക്ഷേത്രത്തിലും കൃഷ്ണക്ഷേത്രത്തിലും നാലും ശാസ്താ ക്ഷേത്രത്തിൽ അഞ്ചും സുബ്രഹ്മണ്യ ക്ഷേത്രത്തിൽ […]
വിരലുകളിൽ മനോഹരങ്ങളായ മോതിരങ്ങൾ അണിയാൻ എല്ലാവർക്കും ഇഷ്ടമാണ്. പത്തുവിരലുകളിലും പലതരത്തിലുള്ള മോതിരം ഇടുന്നവരുണ്ട്. സ്വർണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾ ഉപയോഗിച്ചുള്ള മോതിരങ്ങൾ ആയാലും പ്ലാസ്റ്റിക്കിലും തടിയിലും ഗ്ലാസിലും മറ്റും നിർമ്മിക്കപ്പെടുന്ന മോതിരങ്ങളായാലും മനോഹരമാണ്. സാധാരണയായി ചെറുവിരലിനു സമീപമുള്ള വിരലിലാണ് മോതിരം അണിയാറുള്ളത്. അതുകൊണ്ട് തന്നെ ഈ വിരൽ, മോതിരവിരൽ എന്നും അറിയപ്പെടുന്നു. ഓരോ വിരലിലും മോതിരം ധരിക്കുന്നതിന് ഓരോ ഗുണങ്ങളാണ് ഉള്ളത്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം. തള്ള വിരൽ തള്ളവിരലിൽ മോതിരം അണിയുന്നവർ അപൂർവമായിരുന്നു. […]
ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ സംഖ്യയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരുണ്ട്. പുതിയ സിം കാർഡ് എടുക്കുമ്പോൾ, ഫോൺ നമ്പർ മാറുമ്പോൾ, വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ, തുടങ്ങി പരീക്ഷക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ വരെ അതിലെ നമ്പറുകൾ തന്റെ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കുന്നവരും ചുരുക്കമല്ല. ഓരോ സംഖ്യകൾക്കും അതിന്റേതായ ശക്തിയുണ്ടെന്നാണ് വിശ്വാസം. ഇത്തരം ഭാഗ്യ സംഖ്യകൾക്ക് പ്രത്യേക സ്‌പന്ദനവും ശക്തിയുമൊക്കെയുണ്ടെന്നാണ് സംഖ്യാശാസ്ത്രത്തിൽ പറയുന്നത്. ജ്യോതിഷ പ്രകാരം ഇരുപത്തിയേഴ് നക്ഷത്രങ്ങൾക്കും ഓരോ ഭാഗ്യസംഖ്യയുണ്ട്. ജന്മനക്ഷത്രത്തിന്റെ സവിശേഷതയ്ക്കനുസരിച്ച് ഒരു വ്യക്തിയുടെ ഭാഗ്യനിർഭാഗ്യങ്ങൾ […]
നവരാത്രി ആഘോഷവേളയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ബൊമ്മക്കൊലു. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ അണിനിരത്തി നടത്തുന്ന ആചാരമാണ് ഇത്. ബൊമ്മക്കൊലു പൂജയിലൂടെ വിദ്യാവിജയവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. കേരളത്തില്‍ ബ്രാഹ്മണ സമൂഹമഠങ്ങളെ കേന്ദ്രീകരിച്ചാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. ബൊമ്മ എന്നാല്‍ പാവ എന്നും കൊലു എന്നാല്‍ പടികള്‍ എന്നുമാണര്‍ത്ഥം. 3,5,7,9 എന്നിങ്ങനെ ഒറ്റ അക്കത്തിലാണ് പടികളുടെ എണ്ണം ക്രമീകരിക്കുക. നവരാത്രിയുടെ ആദ്യ ദിവസം ഗണപതി പൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ […]
വിഘ്‌നേശ്വരനായ മഹാഗണപതിക്ക് ഇഷ്ടമുള്ള ചില പ്രത്യേക പുഷ്പങ്ങളും മാലകളുമുണ്ട്. ഗണപതി ഭഗവാന്റെ പ്രിയപ്പെട്ട പൂക്കള്‍ ചുവന്ന ചെമ്പരത്തി, കറുകപ്പുല്ല്, എരിക്കിന്‍ പൂ, തുളസി, ശംഖുപുഷ്പം, മുക്കൂറ്റി എന്നിവയാണ്. ഈ പൂക്കളില്‍ പ്രധാനിയാണ് മുക്കുറ്റിയും കറുകയും. ഏറ്റവും പ്രധാനം കറുക മാലയും മുക്കുറ്റി മാലയുമാണ്. ഈ രണ്ടു മാലകളും ചാര്‍ത്തുന്നതിന് വെവ്വേറെ ഫലങ്ങളുമുണ്ട്. കറുകമാല ആയുര്‍വേദത്തിലെ ദശപുഷ്പങ്ങളില്‍ ഒന്നാണ് കറുക. ഹൈന്ദവ പൂജകളില്‍ ഏറ്റവും പ്രധാനമാണ് കറുകപ്പുല്ല്. തുളസി കഴിഞ്ഞാല്‍ പൂജാ ഹോമാദികളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കറുകപ്പുല്ലാണ്. […]
© Copyright News4media 2024. Designed and Developed by Horizon Digital