News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

മുനമ്പം വിദ്വേഷ പരാമർശം; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ പരാതി നൽകി എഐവൈഎഫ്, കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യം

കൊച്ചി: മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പരാമർശത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനുമെതിരെ പരാതി നൽകി എഐവൈഎഫ്. രണ്ടുപേർക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ഡിജിപിയ്ക്കാണ് പരാതി നൽകിയത്. (complaint against Suresh Gopi and B Gopalakrishnan) മുനമ്പം വിഷയത്തിൽ വഖഫ് ബോർഡിനെ കിരാതം എന്നാണ് സുരേഷ്‌ഗോപി പറഞ്ഞത്. കിരാതമായ ഈ സംവിധാനത്തിന്റെ തണ്ടെല്ല് ഒടിക്കും എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ വിമർശനം. […]

November 19, 2024
News4media

പതിനെട്ടു പടിയുടെ അടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട്, വാവര്, ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്റേത് ആകും; വിവാദപരാമർശവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

കൽപറ്റ: മുനമ്പം ഭൂമി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കവെ വിവാദപരാമർശവുമായി ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണൻ. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാൽ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നാണ് ഗോപാലകൃഷ്ണന്റെ പരാമർശം. വയനാട് കമ്പളക്കാട്ടിൽ എൻ.ഡി.എ. സ്ഥാനാർഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദപ്രസംഗം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പരാമർശം. ‘‘ശബരിമല, അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു താഴെ. അയ്യപ്പൻ […]

November 9, 2024
News4media

മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന സത്യം സർക്കാർ അംഗീകരിക്കണം: ആർച്ച് ബിഷപ്പ് ഡോ. ജോസഫ്  കളത്തിപറമ്പിൽ 

കൊച്ചി: കടലിലും കായലിലും പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യർ താമസിക്കുന്ന മുനമ്പം ഭൂമി വഖഫ്ഭൂമിയല്ല എന്ന സത്യം  വഖഫ് ബോർഡ് അംഗീകരിക്കുകയും കേരള സർക്കാർ അതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു.  വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ എറണാകുളത്തു നിന്നും മുനമ്പത്തേയ്ക്ക് നടത്തിയ  ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അർച്ച്ബിഷപ്പ്.  വരാപ്പുഴ അതിരൂപത മുനമ്പം പ്രശ്നവുമായി ബന്ധപ്പെട്ട് ദേശീയ, സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ചർച്ച ചെയ്തതിന്റെ വെളിച്ചത്തിൽ നിലവിലുള്ള ഭരണഘടനയ്ക്ക് […]

November 8, 2024
News4media

മുനമ്പം – വഖഫ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം: കെസിബിസി

കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളിയും കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാരും അടങ്ങുന്ന സംഘം മുനമ്പം – വഖഫ് ഭൂമി അവകാശവാദം സംബന്ധിച്ച പ്രതിസന്ധി അഭിമുഖീകരിക്കുന്ന പ്രദേശവും സമരപ്പന്തലും സന്ദർശിച്ചു. മുനമ്പം നിവാസികളായ അറുനൂറിൽപരം കുടുംബങ്ങളുടെ പ്രതിസന്ധിയിൽ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പൂർണ്ണ പിന്തുണ കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ പ്രദേശവാസികളെ അറിയിച്ചു. സർക്കാർ മുൻകയ്യെടുത്ത് ഈ പ്രതിസന്ധിക്ക് ഉടൻ […]

October 25, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]